ഏറ്റെടുക്കാനാളില്ലാതെ സ്ത്രീയുടെ മൃതദേഹം നാലുദിവസം മോര്‍ച്ചറിയില്‍; എലിയും ഉറുമ്പും തിന്ന നിലയില്‍
|ഏപ്രിൽ 29നാണ് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച അജ്ഞാത മൃതദേഹം എലികളും ഉറുമ്പും ഭക്ഷണമാക്കി. ഉത്തർപ്രദേശിലെ അസംഗഡിലെ ബൽറാംപുർ മണ്ഡല്യ ആുപത്രിയിലാണ്സംഭവം. ആരും ഏറ്റെടുക്കാൻ വരാഞ്ഞതിനെ തുടർന്ന്നാലുദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ.
ഏപ്രിൽ 29നാണ്റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ അടുത്ത ദിവസം തന്നെ ഇവർ മരിച്ചു. പിന്നീട് ഏറ്റെടുക്കാന്‍ ആളുകളെത്തുന്നതും പ്രതീക്ഷിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
അജ്ഞാത മൃതദേഹം മോര്‍ച്ചറിയിലുള്ള വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റുമോർട്ടം അടക്കമുള്ള തുടർ നടപടികൾക്കായി പൊലീസ് എത്തിയില്ല. ആശുപത്രി അധികൃതരും പിന്നീട്മോർച്ചറിയിലേക്ക് തിരിഞ്ഞുനോക്കിയതേയില്ല.
പിന്നീട് നാലുദിവസം കഴിഞ്ഞ് ശ്രദ്ധയില്‍പ്പെടുമ്പോള്‍ മൃതദേഹം പകുതിയോളം എലികളും ഉറുമ്പുകളും ഭക്ഷണമാക്കിക്കഴിഞ്ഞിരുന്നു. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്ന് അസംഗഡിലെ ചീഫ് മെഡിക്കൽ ഓഫീസർ എ.കെ. മിശ്ര അറിയിച്ചു. ഇന്നുതന്നെ പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള നടപടികൾ എടുത്തെന്നും അതിനുശേഷം മൃതദേഹം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.