India
India
സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വില നിശ്ചയിച്ചു
|8 Jun 2021 4:10 PM GMT
സ്വാകാര്യ ആശുപത്രികളിലെ കോവിഡ് വാക്സിൻ വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ. കോവീഷീൽഡ്- 780 രൂപ, കോവാക്സിൻ - 1410 രൂപ, സ്പുട്നിക് - വി - 1145 രൂപ എന്നിങ്ങനെയാണ് വാക്സിൻ വില. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം.ടാക്സുകളും ആശുപത്രി സർവീസ് ചാർജ് ആയ 150 രൂപ ഉൾപ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ആശുപത്രികൾ 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാൻ അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി.രാജ്യത്ത് സർക്കാർ സംവിധാനങ്ങളിലൂടെ പതിനെട്ട് വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.