കോവിഡിന് പുല്ലുവില: ആന്ധ്രയിലെ ചാണകയേറ് ആഘോഷത്തിന്‍റെ വൈറല്‍ ദൃശ്യങ്ങള്‍
|പുതുവർഷ ദിനമായ ഉഗാധിക്ക് തൊട്ടടുത്ത ദിവസമാണ് ആഘോഷം നടക്കുന്നത്.
കോവിഡ് കുതിപ്പിനിടെ വൈറലായി ആന്ധ്രാ പ്രദേശിൽ നിന്നുള്ള ചാണകയേറ് ആഘോഷം. ആന്ധ്ര പ്രദേശ് കുർണൂൽ ജില്ലയിലെ കൈരുപ്പാല ഗ്രാമത്തിൽ നിന്നുള്ള ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിച്ചത്.
#WATCH Social distancing norms violated at 'Pidakal war', during which cow dung cakes are hurled by two sides at each other on the next day of Ugadi, in Kairuppala village, Kurnool district yesterday#AndhraPradesh pic.twitter.com/4GGHpyyXn3
— ANI (@ANI) April 15, 2021
'പിടാകലാ വാർ' എന്നറിയപ്പെടുന്ന ആഘോഷമാണിതെന്നാണ് റിപ്പോർട്ട്. പുതുവർഷ ദിനമായ ഉഗാധിക്ക് തൊട്ടടുത്ത ദിവസമാണ് ആഘോഷം നടക്കുന്നത്. ഇരു ചേരികളായി തിരിയുന്ന ജനക്കൂട്ടം പരസ്പരം ചാണക കട്ടകൾ എറിയുന്നതാണ് ആഘോഷം. പരിപാടിയിൽ എത്തിയ വൻ ജനക്കൂട്ടം മാസ്കോ, സാമൂഹ്യ അകലമോ പാലിക്കാതെ കൂടിച്ചേർന്ന് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.