India
ബംഗാളില്‍ ആദ്യ ബ്ലാക് ഫംഗസ് മരണം സ്ഥിരീകരിച്ചു
India

ബംഗാളില്‍ ആദ്യ ബ്ലാക് ഫംഗസ് മരണം സ്ഥിരീകരിച്ചു

Web Desk
|
23 May 2021 3:42 AM GMT

അഞ്ച് ബ്ലാക് ഫംഗസ് രോഗികളാണ് ബംഗാളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ്

ബംഗാളില്‍ ബ്ലാക് ഫംഗസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിദേവ്പൂരില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരിയാണ് രോഗം ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പണ്ഡിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശംപ ചക്രബര്‍ത്തിയെന്ന യുവതിക്ക് പിന്നീട് ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രമേഹ രോഗിയായിരുന്ന ഇവര്‍ ഇന്‍സുലിന്‍ എടുക്കുമായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് ബ്ലാക് ഫംഗസ് രോഗികളാണ് ബംഗാളില്‍ ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചത്. ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് രോഗികളെന്നും, രോഗികളെ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലാകെ 8,484 ബ്ലാക് ഫംഗസ് രോഗബാധിതര്‍ ഉണ്ടന്നാണ് റിപ്പോര്‍ട്ട്.

we

Similar Posts