ഓക്സിജന്‍ വിതരണത്തില്‍ വിവേചനം: കേന്ദ്രത്തോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി
|ഓക്സിജൻ വിതരണത്തിൽ സർക്കാറിന് വീഴ്ച്ചയുണ്ടായെന്ന് വിമർശിച്ച കോടതി, ഓക്സിജൻ വിതരണക്കാരോട് ഹാജരാകാനും ആവശ്യപ്പെട്ടു
ഓക്സിജൻ വിതരണത്തിൽ ചില സംസ്ഥാനങ്ങളോട് വിവേചനമുണ്ടെന്ന പരാതിയിൽ കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് അനുവദിച്ച ഓക്സിജൻ ലഭിക്കാതിരിക്കുകയും, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കൂടുതൽ ഓക്സിജൻ വിതരണം നടക്കുകയും ചൂണ്ടിക്കാട്ടി ഡൽഹി സർക്കാറാണ് കോടതിയെ സമീപിച്ചത്.
Delhi High Court will be hearing the Covid-19 oxygen shortage case alongwith related issues.
— Live Law (@LiveLawIndia) April 29, 2021
വിഷയത്തിൽ വിശദീകരണം നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഒരു ദിവസത്തെ സമയം കോടതി അനുവദിച്ചു. എന്നാൽ ഹരജികൾ ഫയലിൽ സ്വീകരിക്കുന്നത് എതിർത്ത മേത്ത, ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് പറഞ്ഞു. ജസ്റ്റിസ് വിപിൻ സാംഖി, ജസ്റ്റിസ് രേഖ പല്ലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ആണ് ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടിയത്.
ഓക്സിജൻ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാറാണ്. അനുവദിച്ചതിനേക്കാള്‍ ഇരുപത്തിയഞ്ച് ശതമാനം കൂടുതല്‍ ഓക്സിജന്‍ മധ്യപ്രദേശിന് നല്‍കിയപ്പോള്‍ 480 മെട്രിക് ടൺ മാത്രമാണ് ഡൽഹിക്ക് നൽകിയത്. ഓക്സിജൻ വിതരണത്തിൽ സർക്കാറിന് വീഴ്ച്ചയുണ്ടായെന്ന് വിമർശിച്ച കോടതി, ഓക്സിജൻ വിതരണക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു.
ഡൽഹി ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിന്റെ വിവരങ്ങൾ ഹാരജക്കാൻ ആവശ്യപ്പെട്ടാണ് കോടതി ഓക്സിജന്‍ വിതരണക്കാര്‍ക്ക് നോട്ടീസ് അയച്ചത്.