തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഔദ്യോഗികമാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍
|ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷാപദവി ലഭ്യമാക്കാന്‍ ആവശ്യപ്പെടും.
തമിഴ് ഉള്‍പ്പെടെയുള്ള ഭാഷകളെ ഔദ്യോഗിക ഭാഷയാക്കാന്‍ യൂണിയന് ഗവണ്മെന്റിനോട് ആവശ്യപ്പെടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകള്‍ക്കും ഔദ്യോഗിക ഭാഷാപദവി ലഭിക്കാന്‍ ഡി.എം.കെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് വ്യക്തമാക്കിയത്.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പരിശ്രമഫലമായി 2004ലാണ് തമിഴ് ഭാഷയ്ക്ക് യൂണിയന് ഗവണ്മെന്റ് ശ്രേഷ്ഠഭാഷാ പദവി നല്‍കിയത്. ഇനിയും കൂടുതല്‍ ഖ്യാതിയിലേക്ക് ഭാഷയെ ഉയര്‍ത്തിക്കൊണ്ടുപോകാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രയത്നിക്കുമെന്നും സ്റ്റാലിന് പ്രസ്താവനയില്‍ പറഞ്ഞു.
തമിഴിനു പുറമേ, സംസ്കൃതം, തെലുങ്ക്, കന്നട, മലയാളം എന്നിവയായിരുന്നു രാജ്യത്ത് ശ്രഷ്ഠ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 343 അനുസരിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയില്‍ ഹിന്ദിയാണ്. എട്ടാം ഷെഡ്യൂളില്‍ ഹിന്ദി ഉള്‍പ്പെടെ 22 ഭാഷകളുണ്ട്.