News
കുത്തിവെപ്പ് എടുക്കാന്‍ പോകേണ്ട, വീട്ടിലിരുന്ന് ഗുളിക കഴിച്ചാല്‍ മതി; കോവിഡിനുള്ള ഗുളിക ഈ വര്‍ഷമവസാനമെന്ന് ഫൈസര്‍
News

കുത്തിവെപ്പ് എടുക്കാന്‍ പോകേണ്ട, വീട്ടിലിരുന്ന് ഗുളിക കഴിച്ചാല്‍ മതി; കോവിഡിനുള്ള ഗുളിക ഈ വര്‍ഷമവസാനമെന്ന് ഫൈസര്‍

Web Desk
|
26 April 2021 6:51 AM GMT

60 പേരിലാണ് ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.

കോവിഡിന് വാക്സിന്‍ കണ്ടുപിടിച്ച മരുന്ന് കമ്പനികളിലൊന്നായ ഫൈസര്‍, ഇപ്പോള്‍ കോവിഡിന് ഫലപ്രദമായ ആന്‍റി വൈറല്‍ മരുന്ന്, ഗുളിക രൂപത്തില്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അമേരിക്കയിലും ബല്‍ജിയത്തിലും ഉള്ള ഫൈസറിന്‍റെ നിര്‍മ്മാണ യൂണിറ്റുകളില്‍ ഇതിന്‍റെ പരീക്ഷണം അവസാനഘട്ടത്തിലേക്ക് അടുക്കുകയാണ്.

ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരിലാണ് ഫൈസറിന്‍റെ കോവിഡിനുള്ള ഗുളികയുടെ പരീക്ഷണം നടക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ ഈ വര്‍ഷമവസാനംതന്നെ മരുന്ന് വിപണിയിലെത്തിക്കുമെന്ന് ഫൈസര്‍ കമ്പനി അധികൃതര്‍ അറിയിച്ചു. 60 പേരിലാണ് ഇതുവരെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത്. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരീക്ഷണം.

അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ മരുന്ന് നിര്‍മാതാക്കളായ ബൈയോണ്‍ടെക്കും ചേര്‍ന്ന് നിര്‍മിച്ച കോവിഡ് വാക്സിനാണ് അമേരിക്ക ആദ്യമായി അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത്.

Similar Posts