India
പ്രതിദിന കോവിഡ് മരണം ആയിരത്തില്‍ താഴെ; വാക്സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്രം
India

പ്രതിദിന കോവിഡ് മരണം ആയിരത്തില്‍ താഴെ; വാക്സിനേഷനില്‍ ഇന്ത്യ അമേരിക്കയെ മറികടന്നതായി കേന്ദ്രം

Web Desk
|
28 Jun 2021 6:22 AM GMT

ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെയെത്തുന്നത്

രാജ്യത്ത് കോവിഡ് മരണം കുറയുന്നു. 24 മണിക്കൂറിനിടെ 979 പേരാണ് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറഞ്ഞു. അതിനിടെ കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ ഇന്ത്യ അമേരിക്കയെ മറികടന്നു. പ്രതിരോധകുത്തിവെപ്പിന്‍റെ ഭാഗമായി ഇതുവരെ 32.36 കോടി ഡോസ് വാക്‌സിനാണ് ഇന്ത്യയിൽ നൽകിയത്.

പ്രതിദിന കോവിഡ് മരണം ആയിരത്തില്‍ താഴെ എത്തി. ഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഏപ്രില്‍ 13ന് ശേഷം ഇതാദ്യമായിട്ടാണ് മരണം ആയിരത്തില്‍ താഴെയെത്തുന്നത്. ഇതോടെ മരണസംഖ്യ 3,96,730 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം വാക്സിന്‍ വിതരണത്തില്‍ ഇന്ത്യ അമേരിക്കയെ മറികടന്നു. അമേരിക്കയിൽ ഇതുവരെ 32.33 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തതെങ്കിൽ ഇന്ത്യ ഇതുവരെ 32.36 കോടി ഡോസ് വാക്സിനാണ് നൽകിയത്.

ഇന്നലെ 58,578 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,93,09,607 ആയി ഉയര്‍ന്നു. നിലവില്‍ 5,72,994 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Similar Posts