News
തിയറ്ററുകളും മാളുകളും ബാറുകളും അടച്ചിടും:   കർശന നിയന്ത്രങ്ങൾ ഇന്ന്മുതൽ
News

തിയറ്ററുകളും മാളുകളും ബാറുകളും അടച്ചിടും: കർശന നിയന്ത്രങ്ങൾ ഇന്ന്മുതൽ

Web Desk
|
27 April 2021 12:57 AM GMT

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ. തിയറ്റർ, മാളുകൾ, ബാറുകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവ തുറക്കില്ല.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കേരളത്തിൽ കർശന നിയന്ത്രങ്ങൾ ഇന്ന്മുതൽ പ്രാബല്യത്തിൽ. തിയറ്റർ, മാളുകൾ, ബാറുകൾ, ബിവറേജസ് ഔട്ട്ലെറ്റുകൾ എന്നിവ തുറക്കില്ല. കടകളുടെയും റസ്റ്റോറന്റുകളുടെയും പ്രവർത്തന സമയം 7.30 ആക്കി ചുരുക്കി. വിവാഹചടങ്ങുക‍ളിലും ആരാധനലായങ്ങളിലും അമ്പത് പേര്‍ മാത്രമേ പാടുള്ളു. ശനി ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു.

സമ്പൂര്‍ണലോക്ഡൗണ്‍ സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്നാണ് സര്‍വ്വകക്ഷി യോഗം വിലയിരുത്തിയത്. ലോക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50ലേക്ക് ചുരുക്കും. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ആരാധനാലയങ്ങളിലും കർശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം.

നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ് ഉപയോഗിക്കണം. ക്ഷേത്രങ്ങളിൽ തീർത്ഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപ്പന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം നിര്‍ത്തി. സര്‍ക്കാരിന്‍റെയും സ്വകാര്യമേഖലയിലേയുും എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ. വാരാന്ത്യ ലോക്ക്ഡൗണില്‍ അവശ്യസർവീസുകൾ മാത്രമേ ഉണ്ടാകു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ച അവധി.

Similar Posts