Kerala
Mission Arikomban, E.P.  Jayarajan against the High Court in the Arikomban issue,breaking news malayalam,അരിക്കൊമ്പൻ വിഷയത്തില്‍  ഹൈക്കോടതി  ഇടപ്പെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു : ഇ.പി ജയരാജൻ,അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ
Kerala

അരിക്കൊമ്പൻ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു : ഇ.പി ജയരാജൻ

Web Desk
|
11 April 2023 7:39 AM GMT

'കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്'

കണ്ണൂർ: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കോടതി ഇടപ്പെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞു. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് കാട്ടാന തകർത്തു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് അരിക്കൊമ്പൻ ലീലയുടെ വീട് തകർക്കുന്നത്. പുലർച്ചയോടെയെത്തിയ കാട്ടാന വീടിന്റെ അടുക്കളയും മുൻവശവും തകർത്തു. ആനയെ കണ്ട് വീട്ടിലുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ഏതാനും നാളായി ചിന്നക്കനാൽ സിമന്റ് പാലം മേഖലയിൽ തമ്പടിച്ചിരിക്കുകയാണ്.അരിക്കൊമ്പൻ. അക്രമം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ആനയെ പിടികൂടാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജി.പി.എസ് കോളർ എത്തിയാൽ കോടതി നിർദേശപ്രകാരം അരിക്കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ തീരുമാനം.



Similar Posts