Kerala
Set back For SNDP leader Vellappally Natesan in Kollam SN college fund fraud case.
Kerala

55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസ്: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ തിരിച്ചടി

Web Desk
|
11 April 2023 8:48 AM GMT

കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു

കൊച്ചി: കൊല്ലം എസ്.എൻ കോളജ് ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവിട്ടു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയാണ് ഉത്തരവ്. എസ്എൻ കോളേജ് കനകജൂബിലി ആഘോഷങ്ങൾക്കായിപിരിച്ച തുകയിൽനിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.

കേസിൽ തുടരന്വേഷണം നടക്കുന്നതോടെ എസ്.എൻ ട്രസ്റ്റുമായി ബന്ധപ്പെട്ട മുഴുവൻ പദവികളിൽ നിന്നും വെള്ളപ്പാള്ളി മാറിനിൽക്കേണ്ടി വരും. എസ്.എൻ ട്രസ്റ്റ് അംഗങ്ങൾ ഏതെങ്കിലും കേസിൽ പ്രതിയായാൽ മാറനിൽക്കണമെന്ന് കോടതി ട്രസ്റ്റ് ബൈലോ ഭേദഗതി വരുത്തിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളി സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ടി വരിക. രണ്ട് തുടരന്വേഷണങ്ങളാണ് കേസിൽ നടന്നിരുന്നത്. ഹൈക്കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസിൽ ഒരു അന്വേഷണം നടത്തിയത്. വെള്ളപ്പാള്ളി ആവശ്യമുന്നയിച്ചതോടെ സർക്കാർ നിർദേശപ്രകാരം പൊലീസ് നടത്തിയ മറ്റൊരു അന്വേഷണവും നടന്നു.

സർക്കാർ നിർദേശപ്രകാരം നടന്ന അന്വേഷണത്തിൽ വെള്ളപ്പാള്ളിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം കേസ് തുടരരുതെന്ന് വെള്ളാപ്പള്ളി കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിൽ വെള്ളാപ്പള്ളിയെ പ്രതിചേർത്ത് 2020 കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് ഇപ്പോൾ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Similar Posts