News
കുംഭമേളയും മർകസ് സമ്മേളനവും താരതമ്യം ചെയ്യരുത്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
News

കുംഭമേളയും മർകസ് സമ്മേളനവും താരതമ്യം ചെയ്യരുത്: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

abs
|
14 April 2021 5:27 AM GMT

12 വർഷം കൂടുമ്പോഴാണ് കുംഭമേള വരുന്നത്. അത് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടതാണ്

ഡെറാഡൂൺ: നിസാമുദ്ദീൻ മർകസിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനവുമായി കുംഭമേളയെ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്.മർക്കസ് സമ്മേളനം നടന്നത് അടച്ചിട്ട പ്രദേശത്താണെന്നും കുംഭമേള തുറസ്സിലാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കുംഭമേളയിൽ പങ്കെടുക്കുന്നത് പുറത്തുനിന്നുള്ളവരല്ല, നാട്ടുകാരാണ്. മർകസ് സമ്മേളനം നടക്കുന്ന വേളയിൽ കോവിഡിനെ കുറിച്ച് കൂടുതൽ അവബോധം ഉണ്ടായിരുന്നില്ല. മാർഗനിർദേശങ്ങളുമുണ്ടായിരുന്നില്ല. മർകസിൽ എത്ര പേർ പങ്കെടുത്തു എന്ന് ആർക്കുമറിയില്ല' - അദ്ദേഹം പറഞ്ഞു.

'12 വർഷം കൂടുമ്പോഴാണ് കുംഭമേള വരുന്നത്. അത് ആളുകളുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ടാണ്. കേസുകൾ ഉയരുന്നുണ്ട്. എന്നാൽ ഞങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാൻ ശേഷിയുണ്ട്' - മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Similar Posts