News
അഞ്ചുമാസം കൊണ്ട് കൂടിയത് താടിയതും ഇന്ധനവിലയും മാത്രം: മോദിക്കെതിരെ എം. ബി രാജേഷ്
News

അഞ്ചുമാസം കൊണ്ട് കൂടിയത് താടിയതും ഇന്ധനവിലയും മാത്രം: മോദിക്കെതിരെ എം. ബി രാജേഷ്

Web Desk
|
26 April 2021 5:11 AM GMT

ഓക്സിജന്‍ ഉത്പ്പാദനം കൂട്ടണമെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി അഞ്ചുമാസം മുമ്പേ മുന്നറിയിപ്പ് നല്‍കിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്താണ് എംബി രാജേഷിന്‍റെ എഫ് ബി പോസ്റ്റ്

കടുത്ത ഓക്സിജന്‍ ക്ഷാമത്തിലാണ് രാജ്യം. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ ശ്വാസം മുട്ടി മനുഷ്യര്‍ മരിച്ചുവീഴുകയാണ്. കഴിഞ്ഞ വര്‍ഷംതന്നെ പാര്‍ലമെന്‍ററി കമ്മിറ്റി ഓക്സിജന്‍ ഉത്പാദനവും കിടക്കകളുടെയും വാക്സിനുകളുടെയും ഉത്പാദനം കൂട്ടാന്‍ നിര്‍ദേശിച്ചിട്ടും കേന്ദ്രം നടപടിയെടുത്തില്ല എന്ന ഇന്നത്തെ പത്രവാര്‍ത്തകള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ എം ബി രാജേഷ്.

ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ പാര്‍ലമെന്‍ററി സമിതി നവംബറില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനോട് നിര്‍ദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെന്‍റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിന്‍റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നല്‍കി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കൂട്ടിയില്ലെന്ന് എം. ബി രാജേഷ് വിമര്‍ശിക്കുന്നു. കൂടാതെ ഇന്ധനവിലയും കൂടിയുണ്ടെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. ഫെയ്‍സ് ബുക്കിലൂടെയാണ് എം.ബി രാജേഷിന്‍റെ വിമര്‍ശനം.

മറ്റ് ചില പത്രവാര്‍ത്തകളും അതിന് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്നുള്ള നടപടികളും അദ്ദേഹം എഫ് ബി പോസ്റ്റില്‍ എടുത്ത് പറയുന്നു.പിഎം കെയര്‍ ഫണ്ടുപയോഗിച്ച് 551 പ്ലാന്‍റുകള്‍ ആരംഭിക്കാന്‍ ഉത്തരവിടാന്‍ ആയിരങ്ങള്‍ പ്രാണവായു കിട്ടാതെ മരിക്കേണ്ടി വന്നു എന്നും രാജേഷ് പറയുന്നു. പാര്‍ലമെന്‍ററി റിപ്പോര്‍ട്ട് വന്നപ്പോള്‍ നടപടിയെടുക്കാതിരിന്നത് അപ്പോള്‍ പണമില്ലാഞ്ഞിട്ടല്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

എം. ബി രാജേഷിന്‍റെ എഫ് ബി പോസ്റ്റ് വായിക്കാം:

വിടുവായൻമാർ കാണുന്നുണ്ടോ?

ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാർത്തകൾ.

1. ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി സമിതി നവംബറിൽ തന്നെ കേന്ദ്ര സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. കിടക്കകളുടേയും വെൻ്റിലേറ്ററുകളുടേയും കുറവ്, പൊതുജനാരോഗ്യ മേഖലയിലെ നിക്ഷേപം കൂട്ടേണ്ടതിൻ്റെ അടിയന്തിരാവശ്യം എന്നിവയെക്കുറിച്ചും സമിതി മുന്നറിയിപ്പ് നൽകി. അഞ്ചു മാസം താടി നീട്ടിയതല്ലാതെ വേറൊന്നും കുട്ടിയില്ല.( ക്ഷമിക്കണം ഇന്ധന വിലയും കൂട്ടിയിട്ടുണ്ട്.)

2. പി എം കെയേഴ്സ് ഫണ്ടുപയോഗിച്ച് 551 പ്ലാൻ്റുകൾ ആരംഭിക്കാൻ ഇന്നലെ മോദി ഉത്തരവിട്ടു എന്ന്. ആയിരങ്ങൾ പ്രാണവായു കിട്ടാതെ മരിച്ച ശേഷം. അപ്പോൾ പണമുണ്ടായിട്ടും നവംബറിൽ തന്നെ പാർലിമെൻ്ററി സമിതി പറഞ്ഞിട്ടും താടീ വാല അനങ്ങിയില്ല. പൂനാ വാലക്ക് കൊള്ളലാഭമുണ്ടാക്കാൻ കാത്തിരിക്കുകയായിരുന്നു. ന്യായീകരണവാലകൾ നാവിട്ടലക്കുകയായിരുന്നു.

3.80 ടൺ ഓക്സിജൻ സൗദി ഇന്ത്യക്ക് സൗജന്യമായി നൽകുമെന്ന വാർത്ത കൂടിയുണ്ട്.

പക്ഷേ ഇന്ത്യയിൽ ഓക്സിജൻ ക്ഷാമമേ ഉണ്ടായിട്ടില്ലെന്ന് വാദിച്ചു വലയുന്നു ചില വിടുവായൻമാർ. ന്യായീകരണ യജ്ഞത്തിൽ പങ്കെടുത്തു തളർന്ന ആ വിടുവായൻമാരെ ഒന്ന് വിശ്രമിക്കാൻ അയക്കണം. അന്തമാനിലേക്കല്ല.അഹമ്മദാബാദിലേയ്ക്ക്. അല്ലെങ്കിൽ യോഗിയുടെ യു.പി.യിലേക്ക്. ശ്വാസം ബാക്കിയുണ്ടെങ്കിൽ തിരിച്ചു വന്ന് യജ്ഞം തുടരട്ടെ.

വിടുവായൻമാർ കാണുന്നുണ്ടോ?

ഇന്നത്തെ മാതൃഭൂമിയുടെ ഒന്നാം പേജിലെ രണ്ട് വാർത്തകൾ.

1. ഓക്സിജൻ ഉൽപ്പാദനം കൂട്ടാൻ പാർലിമെൻ്ററി...

Posted by MB Rajesh on Sunday, April 25, 2021

Similar Posts