News
goa,murder,investigation,sanjay
News

പുതുവത്സരമാഘോഷിക്കാൻ ഗോവയിലെത്തിയ യുവാവ് കൊല്ലപ്പെട്ട കേസ്: പൊലീസ് അന്വേഷണം ഇഴയുന്നതായി കുടുംബം

Web Desk
|
13 Jan 2024 1:45 AM GMT

ഗോവ ഗവർണർ ശ്രീധരൻ പിള്ളക്ക് പിതാവ് നിവേദനം നൽകി

കോട്ടയം: പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ യുവാവ് മരിച്ച കേസിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി കുടുംബം.വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയുടെ മരണത്തിൽ ഗോവയിൽ നേരിട്ടെത്തി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. വൈക്കം മറവൻതുരുത്ത് സ്വദേശി സഞ്ജയുടെ മരണത്തിൽ നീതി തേടി കുടുംബം ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ കണ്ട് നിവേദനം നൽകി.

കഴിഞ്ഞ 29ന് ഗോവയിലേക്ക് പുറപ്പെട്ട യുവാവിനെ 31ന് രാത്രി കാണാതായി. ജനുവരി നാലിന് മൃതദേഹം കടലിൽനിന്ന് കണ്ടെത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു.ഡി.ജെ പാർട്ടിക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്തത് പ്രകോപനമുണ്ടാക്കിയതിന് പിന്നാലെ ഒരാൾ സഞ്ജയ് പിടിച്ചുകൊണ്ടുപോകുന്നത് കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കൾ കണ്ടിരുന്നു. മകനെ മർദിച്ച് കൊലപ്പെടുത്തിയതാണെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും പിതാവ് സന്തോഷ് ആവശ്യപ്പെട്ടു.

പതിനായിരം രൂപയും 20,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടതും ദുരൂഹമാണെന്നും കുടുംബം ആരോപിച്ചു.സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുടുംബം പരാതി നൽകി.

Similar Posts