ഓക്‌സിജൻ ക്ഷാമം; ഓക്‌സിജൻ എക്‌സ്പ്രസ് ഓടിക്കുവാൻ റെയിൽവേ
|ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക
കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ ഓക്‌സിജൻ ക്ഷാമം രൂക്ഷമായതോടെ ഓക്‌സിജനുമായി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം റെയിൽവേ കഴിഞ്ഞദിവസം റെയിൽവേ അംഗീകരിച്ചു.
ക്രയോജനിക് ടാങ്കറുകളിൽ ദ്രവീകൃത ഓക്‌സിജനായിരിക്കും ഓക്‌സിജൻ എക്‌സ്പ്രസുകളിൽ ഉപയോഗിക്കുക. രാജ്യത്തുടനീളം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത്തരത്തിലുള്ള പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങും. മഹാരാഷ്ട്രയെ കൂടാതെ മധ്യപ്രദേശും ഇതേ ആവശ്യവുമായി റെയിൽവേയെ സമീപിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ദൗർലഭ്യമുണ്ട്. കോവിഡ് പ്രതിസന്ധി ഇനിയും രൂക്ഷമായാൽ കേരളത്തിലും ഓക്‌സിജൻ ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ട്.
വിശാഖപട്ടണം, ജംഷഡ്പൂർ എന്നിവിടങ്ങളിൽ നിന്ന് ഓക്‌സിജൻ ശേഖരിക്കാനായി മഹാരാഷ്ട്രയിൽ നിന്നുള്ള ട്രെയിൻ നാളെ പുറപ്പെടും. കൂടാതെ കോവിഡ് രോഗികളെ ചികിത്സിക്കാനായി ബെഡുകൾക്ക് ക്ഷാമം നേരിടുന്നതിനാൽ റെയിൽവേ കോച്ചുകൾ ബെഡുകളാക്കി മാറ്റുന്ന പ്രക്രിയയും നടക്കുന്നുണ്ട്.