News
അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ താലിബാനുമായി ചർച്ചകൾ തുടങ്ങണം; അന്‍റോണിയോ ഗുട്ടറസ്
News

അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കപ്പെടാൻ താലിബാനുമായി ചർച്ചകൾ തുടങ്ങണം; അന്‍റോണിയോ ഗുട്ടറസ്

Web Desk
|
13 Sep 2021 6:10 PM GMT

അഫ്ഗാൻ സമ്പത് വ്യവസ്ഥ തകർച്ചയുടെ വക്കിലെന്ന് ഗുട്ടറസ്

അഫ്ഗാൻ സാമ്പത്തിക വ്യവസ്ഥ തകരാതിരിക്കാനും അഫ്ഗാനിൽ സമാധാനം പുനഃസ്ഥാപിക്കാനും താലിബാനുമായി ചർച്ചകൾ തുടങ്ങണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. താലിബാൻ അധികാരത്തിലേറിയതിന് ശേഷം അഫ്ഗാൻ ജി.ഡി.പി 40 ശതമാനം ഇടിഞ്ഞുവെന്നും വിദേശ ഫണ്ടിങ് ഇല്ലാതായതോടെ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പലയിടത്തും ജനങ്ങൾ ദുരിതത്തിലാണ്. ഈ അവസ്ഥക്ക് അറുതിയുണ്ടാക്കണം. അഫ്ഗാനിൽ സമാധാനവും മനുഷ്യാവകാശങ്ങളും പുനസ്ഥാപിക്കപ്പെടാൻ താലിബാനുമായി ചർച്ചകൾ ആരംഭിക്കണം. ഗുട്ടറസ് പറഞ്ഞു.

ചില രാജ്യങ്ങൾ അഫ്ഗാനുമായുള്ള ചർച്ചക്ക് വിമുഗത കാണിക്കുന്നുണ്ട്. അത് ശരിയല്ല. അഫ്ഗാനിലെ മനുഷ്യാവകാശങ്ങളും സമാധാനവും സമ്പദ് വ്യവസ്ഥയും പുനസ്ഥാപിക്കപ്പെടാൻ അവരുമായി ചർച്ചകൾ ഈ സമയത്ത് അനിവാര്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts