OBITUARY
OBITUARY
ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ പതിനെട്ടാം പടിക്ക് താഴെ കുഴഞ്ഞുവീണ് മരിച്ചു
|17 Nov 2023 4:03 PM GMT
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. ബംഗളൂരു സ്വദേശി വി.എ. മുരളി (59) ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെ ആയിരുന്നു സംഭവം.
പതിനെട്ടാം പടിക്ക് താഴെ നാളികേരം എറിഞ്ഞുടയ്ക്കാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സന്നിധാനത്തെ സർക്കാർ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.