അമൻ സെഹ്റാവത്ത് പവർ; ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽ പ്രതീക്ഷ, സെമിയിൽ
|ഇന്ന് രാത്രി 9.45ന് നടക്കുന്ന സെമിയിൽ ജപ്പാൻ മുൻ ലോക ചാമ്പ്യൻ റെയ് ഹിഗുച്ചിയാണ് എതിരാളി.
പാരീസ്: വിനേഷ് ഫോഗട്ടിന്റെ നിരാശക്കിടയിലും ഇന്ത്യയ്ക്ക് പ്രതീക്ഷയേകി അമൻ സെഹ്റാവത്ത്. പുരുഷ 57 കിലോ ഫ്രീസ്റ്റൈലിൽ താരം സെമി ഫൈനൽ ഉറപ്പിച്ചു. അർമേനിയൻ താരം ആർസെനോവിച് അബാറകോവിനെ 12-0 തോൽപിച്ചാണ് അവസാന നാലിലേക്കെത്തിയത്. മത്സരം പകുതിയിലെത്തി നിൽക്കെ 3-0 മുന്നിലെത്തിയ താരം ആധികാരികമായാണ് മത്സരം പിടിച്ചത്. നേരത്തെ ക്വാർട്ടറിൽ വ്ളാഡിമിർ എഗോറോവിനെതിരെ 10-0 ഉജ്ജ്വല ജയം സ്വന്തമാക്കിയിരുന്നു. ഇന്ന് രാത്രി 9.45ന് നടക്കുന്ന സെമിയിൽ ജപ്പാൻ മുൻ ലോക ചാമ്പ്യൻ റെയ് ഹിഗുച്ചിയാണ് എതിരാളി.
🇮🇳 𝗔𝗺𝗮𝗻 𝗽𝗼𝘄𝗲𝗿𝘀 𝘁𝗵𝗿𝗼𝘂𝗴𝗵 𝘁𝗼 𝘁𝗵𝗲 𝘀𝗲𝗺𝗶𝘀! A massive performance from Aman Sehrawat to win his quarter-final bout against Zelimkhan Abakarov to advance to the semi-final.
— India at Paris 2024 Olympics (@sportwalkmedia) August 8, 2024
🙌 Final score: Aman 12 - 0 Zelimkhan
⏰ He will next take on 1st seed, Rei… pic.twitter.com/j5C2VOofEK
അതേസമയം, വനിതാ വിഭാഗം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ 57 കിലോഗ്രാം വിഭാഗത്തിൽ അൻഷു മാലിക് പ്രീക്വാർട്ടറിൽ തോറ്റിരുന്നു. യു.എസ്.എ താരം ഹെലനോട് 7-0 ആണ് തോൽവി വഴങ്ങിയത്. വനിതകളുടെ 100 മീറ്റർ ഹർഡിൽസിലെ പ്രാഥമിക റൗണ്ടിൽ ജ്യോതി യാരാജിയും പുറത്തായി.