ആറു മിനുട്ടില്‍ എതിരാളിയെ മുട്ടുകുത്തിച്ചു; ഭവാനി ദേവിക്ക് ഫെന്‍സിങില്‍ വിജയത്തുടക്കം
|ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യക്ക് വിജയത്തുടക്കം.
ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യക്ക് വിജയത്തുടക്കം.ഇന്ത്യന്‍ താരം സി.എ ഭവാനി ദേവി വെറും ആറു മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. വിജയത്തോടെ ഭവാനി ദേവി രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. 15-3 നാണ് ഭവാനി ദേവിയുടെ വിജയം. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഭവാനി ദേവി 8–0ന് മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് പോയിന്‍റ് നേടാന്‍ തുണീഷ്യന്‍ താരത്തിനായത്. ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരിയാണ് ഭവാനി. നാദിയ 36ാം സ്ഥാനത്തും
അതേസമയം അമ്പെയ്ത്തിൽ ഇന്ത്യൻ പുരുഷ ടീം കസാഖ്സ്ഥാനെ തോൽപിച്ച് ക്വാർട്ടറിലെത്തി. അതാനു ദാസ്-പ്രവീൺ ജാദവ്-തരുൺദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് കസാഖിസ്ഥാന്‍റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കിയത്. സ്കോർ: 6-2. ക്വാർട്ടറിൽ കൊറിയയാണ് ഇന്ത്യയുടെ എതിരാളി.