olympics
പെനൽറ്റി വലയിലെത്തിച്ച് ഗുർജിത്: ഇന്ത്യയെ സെമിയിലെത്തിച്ച ആ മനോഹര ഗോള്‍...
olympics

പെനൽറ്റി വലയിലെത്തിച്ച് ഗുർജിത്: ഇന്ത്യയെ സെമിയിലെത്തിച്ച ആ മനോഹര ഗോള്‍...

Web Desk
|
2 Aug 2021 7:49 AM GMT

22ാം മിനുറ്റില്‍ നേടിയ ലീഡ് അവസാനം വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് ഇന്ത്യ കാത്തുസൂക്ഷിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനവും ഇന്ത്യയുടെ രക്ഷക്കെത്തി

ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യയുടെ വനിതാ ടീം സെമിയിൽ എത്തുന്നത്. കരുത്തരായ ആസ്‌ട്രേലിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശം. 22ാം മിനുറ്റിലായിരുന്നു എല്ലാവരും ആഗ്രഹിച്ച ഗോളെത്തുന്നത്. അതും പെനൽറ്റി കോർണറിൽ നിന്ന്. ഗുർജിത് കൗർ ആണ് ഇന്ത്യക്കായി ഗോൾ നേടിയത്. ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.

22ാം മിനുറ്റില്‍ നേടിയ ലീഡ് അവസാനം വരെ കരുത്തുറ്റ പ്രതിരോധം കൊണ്ട് ഇന്ത്യ കാത്തുസൂക്ഷിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ സവിത പുനിയയുടെ അസാമാന്യ പ്രകടനവും ഇന്ത്യയുടെ രക്ഷക്കെത്തി.

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടമാണിത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, അന്ന് സെമിഫൈനല്‍ ഉണ്ടായിരുന്നില്ല. ആകെ ആറ് ടീമുകളായിരുന്നു മത്സരിച്ചിരുന്നത്. പന്ത്രണ്ട് ടീമുകൾ മത്സരിച്ച 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യൻമാരായാണ് ആസ്ട്രേലിയൻ വനിതകൾ ക്വാർട്ടറിലെത്തിയത്.

Similar Posts