olympics
olympics
41 വര്‍ഷത്തിന് ശേഷം ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ
|1 Aug 2021 1:46 PM GMT
ബ്രിട്ടനെതിരേ 3-1 നായിരുന്നു ഇന്ത്യയുടെ വിജയം
ട്യോകോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടറിൽ ബ്രിട്ടനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിൽ പ്രവേശിക്കുന്നത്. 3-1 നായിരുന്നു ഇന്ത്യയുടെ വിജയം. 41 വർഷങ്ങൾക്ക് ശേഷമാണ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിലെത്തുന്നത്. 1980ലായിരുന്നു ഇന്ത്യ ഒളിംപിക്സ് ഹോക്കിയില്‍ ഇതിനു മുമ്പ് സെമിയിലെത്തിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ദിൽപ്രീത് സിങാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടുന്നത്. 13-ാം മിനിറ്റിൽ ബ്രിട്ടൺ സമനില ഗോൾ നേടിയെങ്കിലും 16-ാം മിനിറ്റിൽ ഗുജറാന്ത് സിങിലൂടെ ഇന്ത്യ വീണ്ടും മുന്നിലെത്തി. 57-ാം മിനിറ്റിൽ ഹർദിക് സിങിലൂടെ ബ്രിട്ടന്റെ പെട്ടിയിൽ അവസാന ആണിയുമടിച്ച് ഇന്ത്യ സെമി ഉറപ്പാക്കി.