അമ്പെയ്ത്ത്; കസാഖ്സ്ഥാനെ വീഴ്ത്തി ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍
|കസാഖ്സ്ഥാനെ തോൽപിച്ചാണ് ഇന്ത്യന്‍ ടീം മെഡല്‍ പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്തിയത്.
ഒളിമ്പിക്സ് അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. കസാഖ്സ്ഥാനെ തോൽപിച്ചാണ് ഇന്ത്യന്‍ ടീം മെഡല്‍ പ്രതീക്ഷ സജീവമാക്കി നിലനിര്‍ത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍.
നാലുസെറ്റുകളിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ ടീം 6-2ന്‍റെ വിജയമാണ് സ്വന്തമാക്കിയത്. അതാനു ദാസ്-പ്രവീൺ ജാദവ്-തരുൺദീപ് റായ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്കാണ് കസാഖിസ്ഥാന്‍റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസയേവ് സഖ്യത്തെ കീഴടക്കിയത്. .
അതേസമയം ഒളിമ്പിക്‌സിലെ വനിതാവിഭാഗം ഫെൻസിങ്ങിൽ വിജയത്തോടെ തുടങ്ങിയ ഇന്ത്യക്ക് പിന്നീട് പിഴച്ചു. ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഏക ഫെൻസറായ ഭവാനി നാലാം സീഡായ മനോൻ ബ്രൂനെറ്റിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 7-15. നേരത്തെ ആദ്യ റൌണ്ടില്‍ ഭവാനി ദേവി വെറും ആറു മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിലാണ് തുണീഷ്യയുടെ ബെൻ അസീസി നാദിയയെ മുട്ടുകുത്തിച്ചത്. 15-3 നാണ് ഭവാനി ദേവിയുടെ വിജയം. ആദ്യ റൗണ്ടില്‍ തന്നെ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ ഭവാനി ദേവി 8–0ന് മുന്നിലെത്തിയിരുന്നു. രണ്ടാം റൗണ്ടില്‍ മാത്രമാണ് പോയിന്‍റ് നേടാന്‍ തുണീഷ്യന്‍ താരത്തിനായത്. ലോക റാങ്കിങ്ങിൽ 29ാം സ്ഥാനക്കാരിയാണ് ഭവാനി. നാദിയ 36ാം സ്ഥാനത്തും