olympics
ഇതിഹാസ താരത്തെ തിരികെ വിളിച്ച് ചെൽസി, ലംപാർഡ് ചെൽസിയുടെ താത്കാലിക പരിശീലകനാകും
olympics

ഇതിഹാസ താരത്തെ തിരികെ വിളിച്ച് ചെൽസി, ലംപാർഡ് ചെൽസിയുടെ താത്കാലിക പരിശീലകനാകും

Web Desk
|
6 April 2023 11:57 AM GMT

ഈ സീസൺ അവസാനം വരെയായിരിക്കും ലംപാർഡിന് പരിശീലക ചുമതല ഉണ്ടായിരിക്കുക

ഫ്രാങ്ക് ലംപാർഡിനെ താത്കാലിക പരിശീലകനായി നിയമിച്ച് ചെൽസി. ഈ സീസൺ അവസാനം വരെയായിരിക്കും ലംപാർഡിന് പരിശീലക ചുമതല ഉണ്ടായിരിക്കുക. മുമ്പ് 2019 ജൂലൈ മുതൽ 2021 ജനുവരി വരെ ഹെഡ് കോച്ചായി ലംപാർഡ് പ്രവർത്തിച്ചിരുന്നു. ലിവർപൂളിനെതിരായ ചെൽസിയുടെ മത്സരം കാണാൻ ലാംപാർഡ് ചൊവ്വാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഉണ്ടായിരുന്നു. മത്സരം ​ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.

ചെൽസിയിൽ പുറത്താക്കപ്പെട്ട ശേഷം എവർട്ടൺ ടീമിനെയും ലംപാർഡ് പരിശീലിപ്പിച്ചെങ്കിലും മോശം മത്സര ഫലങ്ങളാൽ 2023 ജനുവരിയിൽ ടീം പുറത്താക്കുകയായിരുന്നു. ജൂലിയൻ ന​ഗ്ലെസ്മാൻ, ലൂയിസ് എന്റിക്വ എന്നിവരെ പരിശീലക സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതിന് ഇടയിലാണ് ചെൽസി മാനേജ്മെന്റിന്റെ ഇത്തരം ഒരു നീക്കം. ചെൽസിയുടെ ഇതിഹാസ താരമായ ലംപാർ‍‍‍ഡ് 211- ​ഗോളുകളുമായി ടീമിന്റെ എക്കാലത്തെയും മികച്ച ​ഗോൾ വേട്ടക്കാരനുമാണ്.


ഈ സീസണിൽ മോശം ഫോമിൽ തുടരുന്ന ചെൽസി 39- പോയിന്റുമായി പ്രീമിയർ ലീ​ഗിൽ 11-ാം സ്ഥാത്താണ്. ഈ സീസണിൽ തന്നെ തോമസ് ടൂഷേൽ, ​ഗ്രഹാം പോട്ടർ എന്നീ രണ്ടു പരിശീലകരെ ടീം ഇത് വരെ പുറത്താക്കി കഴിഞ്ഞു. അടുത്തയാഴ്ച്ച റയൽ മാ‍ഡ്രിഡുമായുളള ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മത്സരമാണ് ലംപാർഡിന്റെ മുന്നിലുളള വലിയ വെല്ലുവിളി.

Similar Posts