പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിൽ ഇന്ത്യക്ക് ജയം, മുന്നോട്ട്
|വ്യാഴാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ ബെൽജിയമാണ് എതിരാളികൾ.
പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് രണ്ടാം ജയം. അയർലാൻഡിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തകർത്തത്. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ ടേബിൾ ടോപ്പറായി. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തിൽ ബെൽജിയമാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ അർജന്റീനയോട് സമനിയയിൽ പിരിഞ്ഞിരുന്നു.
ഇരട്ടഗോൾ നേടിയ ഹർമൻപ്രീത് സിങിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയം പിടിച്ചത്. പെനാൽറ്റി സ്ട്രോക്കിൽ നിന്ന് ആദ്യ ഗോൾ നേടിയ ഹർമൻപ്രീത് രണ്ടാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിൽ നിന്ന് മറ്റൊരു ഗോൾ നേടി. പെനാൽറ്റി കോർണറുകളിൽ നിഗോൾ നേടാൻ നിരവധി അവസരം അയർലൻഡിന് ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധത്തിൽ തട്ടി തകർന്നു.
നേരത്തെ ഷൂട്ടിങ്ങിലൂടെ ഇന്ത്യ രണ്ടാം മെഡൽ സ്വന്തമാക്കിയിരുന്നു. 10 മീറ്റർ എയർപിസ്റ്റൾ മിക്‌സഡ് വിഭാഗത്തിലാണ് മനു ഭാക്കർ-സരബ്‌ജ്യോത് സിങ് സഖ്യം വെങ്കലം നേടിയത്. നേരത്തേ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും വെങ്കല മെഡൽ നേടിയ മനുഭാക്കർ ഒരേ ഒളിമ്പിക്‌സിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരുന്നു.