olympics
കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം വേണം; ഒളിംപിക് മെഡൽ ലേലം ചെയ്ത് പോളിഷ് താരം
olympics

കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം വേണം; ഒളിംപിക് മെഡൽ ലേലം ചെയ്ത് പോളിഷ് താരം

Web Desk
|
18 Aug 2021 5:32 AM GMT

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക പോൾസ്‌കയാണ് 125,000 യുഎസ് ഡോളറിന് മെഡൽ ലേലത്തിലെടുത്തത്

ഇതുവരെ നേരിട്ടു കാണാത്ത എട്ടു മാസം പ്രായമായ കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ ഒളിംപിക് വെള്ളി മെഡൽ ലേലം ചെയ്ത് പോളിഷ് ജാവലിൻ ത്രോ താരം മരിയ ആൻഡ്രെജിക്. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക പോൾസ്‌കയാണ് 125,000 യുഎസ് ഡോളറിന് മെഡൽ ലേലത്തിലെടുത്തത്. എന്നാല്‍ സബ്ക മെഡല്‍ താരത്തിന് തന്നെ തിരിച്ചു നല്‍കാന്‍ തീരുമാനിച്ചു.

'ഇക്കാര്യത്തിൽ കൂടുതൽ ആലോചിക്കാൻ ഇല്ലായിരുന്നു. ശരിയായ തീരുമാനമാണ് എടുത്തത്' - സമൂഹമാധ്യമങ്ങളിൽ മരിയ കുറിച്ചു. മിലോസെക് എന്ന കുട്ടിയുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു ധനസമാഹരണം. യുഎസിലെ സ്റ്റാൻഡ്‌ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണിപ്പോൾ മിലോസെക്.



1.5 പോളിഷ് സ്ലോട്ടി(280,000 പൗണ്ട്)യാണ് കുഞ്ഞിന്റെ ചികിത്സയ്ക്കായി വേണ്ടത്. മരിയയുടെ ലേലത്തിലൂടെ ആവശ്യമായ തുകയുടെ പകുതിയും സമാഹരിക്കാനായി.

ടോക്യോയിൽ 64.61 മീറ്റർ ദൂരം ജാവലിനെറിഞ്ഞാണ് മരിയ വെള്ളിമെഡൽ നേടിയിരുന്നത്. ചൈനയുടെ ഷിയിൻ ലിയുവിനായിരുന്നു സ്വർണം. ഓസീസ് താരം കെൽസി ലീ ബാർബെർ വെങ്കലം നേടി.

2016ലെ റിയോ ഒളിംപിക്‌സിൽ വെറും രണ്ട് സെന്റീമിറ്ററിന് മെഡൽ നഷ്ടമായ താരം കൂടിയാണ് മരിയ. 2018ൽ അർബുദബാധിതയായെങ്കിലും ഇച്ഛാശക്തിയിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

Similar Posts