olympics
100 മീറ്റർ ബട്ടർ ഫ്‌ളൈ: മലയാളി താരം സജൻ പ്രകാശ് രണ്ടാമത്
olympics

100 മീറ്റർ ബട്ടർ ഫ്‌ളൈ: മലയാളി താരം സജൻ പ്രകാശ് രണ്ടാമത്

abs
|
29 July 2021 10:59 AM GMT

53.45 സെക്കൻഡിലാണ് സജൻ ഹീറ്റ്‌സ് പൂർത്തിയാക്കിയത്.

ടോക്യോ: ഒളിംപിക്‌സിലെ പുരുഷവിഭാഗം 100 മീറ്റർ ബട്ടർഫ്‌ളൈ ഹീറ്റ്‌സിൽ മലയാളിയായ സജൻ പ്രകാശ് രണ്ടാമത്. 53.45 സെക്കൻഡിലാണ് സജൻ ഹീറ്റ്‌സ് പൂർത്തിയാക്കിയത്. ഘാനയുടെ അബെകു ജാക്‌സണാണ് ഒന്നാമത്. ജാക്‌സണേക്കാൾ 0.06 സെക്കൻഡ് മാത്രം പിന്നിലായാണ് ഇന്ത്യൻ താരം ഫിനിഷ് ചെയ്തത്. ദക്ഷിണ കൊറിയയുടെ മൂൺ ആണ് മൂന്നാമത്.

ഏറ്റവും മികച്ച സമയം കുറിച്ച 16 പേരാണ് സെമിയിലേക്ക് യോഗ്യത നേടുക. മൊത്തം എട്ട് ഹീറ്റ്‌സുകളാണ് ഉള്ളത്.


നേരത്തെ, 200 മീറ്റർ ബട്ടർഫ്‌ളൈസിൽ സജൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ഒരു മിനിറ്റ് 57.22 സെക്കൻഡിലാണ് താരം മത്സരം പൂർത്തിയാക്കിയിരുന്നത്. ഒരു മിനിറ്റ് 56.38 സെക്കൻഡാണ് സജന്റെ മികച്ച സമയം. ആകെ 38 താരങ്ങൾ മത്സരിച്ച മത്സരത്തിൽ 24-ാമതായാണ് സജൻ ഫിനിഷ് ചെയ്തത്.

Similar Posts