Oman
ടൂറിസ്​റ്റ്​ വിസകൾ അനുവദിച്ച ശേഷം ഒമാനിൽ പ്രവേശിക്കേണ്ട കാലപരിധിയിൽ മാറ്റം
Oman

ടൂറിസ്​റ്റ്​ വിസകൾ അനുവദിച്ച ശേഷം ഒമാനിൽ പ്രവേശിക്കേണ്ട കാലപരിധിയിൽ മാറ്റം

Web Desk
|
6 July 2018 6:04 AM GMT

നിലവിൽ മൂന്ന്​ തരം വിനോദ സഞ്ചാര വിസകളാണ്​ ഒമാനിൽ ലഭിക്കുക​.

ടൂറിസ്റ്റ് വിസകൾ അനുവദിച്ച ശേഷം ഒമാനിൽ പ്രവേശിക്കേണ്ട കാലപരിധിയിൽ ചില മാറ്റങ്ങൾ വരുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ മൂന്ന് തരം വിനോദ സഞ്ചാര വിസകളാണ്
ഒമാനിൽ ലഭിക്കുക.

പത്ത് ദിവസത്തെയും ഒരു മാസത്തെയും വിസകൾ അനുവദിച്ച ശേഷം മൂന്ന് മാസത്തിനുള്ളിൽ യാത്രികൻ ഒമാനിലെത്തണം. എന്നാൽ ഒരു‌ വർഷത്തെ ടൂറിസ്റ്റ് വിസക്ക് ഒരു മാസമാണ് പ്രവേശന കാലപരിധിയെന്ന് പാസ്പോർട്ട് ആൻറ് റെസിഡൻസി വിഭാഗം ഡയറക്ടർ ജനറൽ അൽ നബ്ഹാനി പറഞ്ഞു. സ്പോൺസറില്ലാത്ത ടൂറിസ്റ്റ് വിസയുടെ കാലപരിധിയും ഒരു മാസമാണ്.

പുതിയ ഉത്തരവ് പ്രകാരം സ്റ്റുഡൻറ് വിസ, ഓണേഴ്സ് വിസ, ഓണർഷിപ്പ്
വിസയുടെ രജിസ്ട്രേഷൻ, തൊഴിൽ വിസ എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. ഈ വിഭാഗങ്ങളിലുള്ള വിസ അനുവദിച്ച് 3 മാസത്തിനുള്ളിൽ ആൾ ഒമാനിലെത്തണം. അമ്പത് റിയാൽ തിരിച്ചുകിട്ടാത്ത ഫീസ് അടച്ചാൽ താത്
ക്കാലിക തൊഴിൽ വിസ രാജ്യം വിടാതെ തന്നെ സ്ഥിരം വിസയാക്കി മാറ്റാൻ സാധിക്കും. നിലവിലെ വിസയിൽ നിന്ന് പുതിയതിലേക്ക് മാറുന്നതിനും രാജ്യത്തിന് പുറത്ത് പോകേണ്ടതില്ല. അമ്പത് റിയാൽ ഫീസ് അടച്ചാൽ മാത്രം മതി.

Related Tags :
Similar Posts