ഒമാനിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു: ഒമാൻ സെൻട്രൽ ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് കണക്കുകളുള്ളത്
|2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്
ഒമാനിൽ നിന്ന് വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു :
ഒമാനിലെ വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണം കുറഞ്ഞു. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 4.8 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ടിലാണ് കണക്കുകളുള്ളത്
2016ൽ 3.965 ശതകോടി റിയാലാണ് വിദേശികൾ പുറത്തേക്ക് അയച്ചത്. കഴിഞ്ഞ വർഷം ഇത് 3.774 ശതകോടി റിയാലായാണ് കുറഞ്ഞത്. ഉയർന്ന വേതനമുള്ള വിദേശികളുടെ തൊഴിൽ ലഭ്യതയിലുണ്ടായ കുറവും വിദേശികൾ ആഭ്യന്തര വിപണിയിൽ പണം കൂടുതലായി ചെലവഴിക്കുന്നതുമാണ് പുറത്തേക്ക് ഒഴുകുന്ന പണം കുറയാൻ കാരണമെന്ന് സെൻട്രൽബാങ്ക് റിപ്പോർട്ട് പറയുന്നു.എണ്ണ വിലയിടിവിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി വലിയ തോതിൽ ബാധിക്കാത്ത വർഷമായ 2015ലാണ് വിദേശികൾ ഏറ്റവും കൂടുതൽ പണം സ്വന്തം നാടുകളിലേക്ക് അയച്ചത്. വിദേശ തൊഴിലാളികളെ രാജ്യത്ത് കൂടുതൽ പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതിനായി കുടുംബവിസയുടെ പരിധി 600 റിയാലിൽ നിന്ന് 300 റിയാലായി കുറച്ചിരുന്നു. ഇത് പ്രകാരം നിരവധി വിദേശികൾ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവന്നിരുന്നു. ആഭ്യന്തര വിപണിയിലെ വിദേശികളുടെ ചെലവഴിക്കൽ വർധിക്കുന്നതിനുള്ള പ്രധാന കാരണം ഇതാണെന്നും റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.