Oman
ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്
Oman

ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ബിസിനസ് ടു ബിസിനസ് മീറ്റ്

Web Desk
|
23 Sep 2018 8:05 PM GMT

ഇന്ത്യയിലെയും ഒമാനിലെയും ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ബിസിനസ് ടു ബിസിനസ് പെങ്കടുക്കും

ആരോഗ്യ പരിപാലന, മെഡിക്കൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെയും ഒമാനിലെയും സ്ഥാപനങ്ങൾക്കായി മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ത്യൻ-ഒമാനി കമ്പനികളുടെ സംയുക്ത സംരംഭങ്ങൾക്ക് അടക്കം വലിയ സാധ്യതകളാണ് ഉള്ളത്. മെഡിക്കൽ ടൂറിസം മേഖലയിലും വിപുലമായ സഹകരണത്തിന് അവസരമുണ്ട്.

അൽ ഖുവൈറിലെ എംബസി അങ്കണത്തിൽ ഇന്ന് വൈകുന്നേരം ആണ് ബിസിനസ് ടു ബിസിനസ് മീറ്റ് പരിപാടി. ഒമാൻ കൺവെൻഷൻ ആൻറ് എക്സിബിഷൻ സെൻററിൽ ഇന്നലെ ആരംഭിച്ച ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻറ് കോൺഫറൻസിൽ പെങ്കടുക്കാനെത്തുന്ന 48 ഇന്ത്യൻ ആശുപത്രികളുടെ പ്രതിനിധികൾ പെങ്കടുക്കും. ഒമാനിലെ ആരോഗ്യ, മെഡിക്കൽ സ്ഥാപനങ്ങളുടെ പ്രതിനിധികളും ബിസിനസ് ടു ബിസിനസ് പെങ്കടുക്കും. ആരോഗ്യ പരിപാലന രംഗത്ത് ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള എംബസിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് അംബാസഡർ മുനു മഹാവർ പറഞ്ഞു.

ഒമാനികൾക്ക് ഇന്ത്യയിലേക്ക് എളുപ്പം മെഡിക്കൽ വിസ ലഭിക്കുന്നുണ്ടെന്നത് എംബസി ഉറപ്പുവരുത്തുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യയിലെ ഏതെങ്കിലും ആശുപത്രിയിൽ നിന്നുള്ള അപ്പോയിൻമെൻറ് ലെറ്റർ ഉണ്ടെങ്കിൽ വിസ ലഭിക്കും. അറുപത് ദിവസം കാലാവധിയുള്ള ഇ-മെഡിക്കൽ വിസയും ലഭ്യമാണ്. ആഗസ്റ്റ് വരെ 6579 ഇ-മെഡിക്കൽ വിസകളാണ് നൽകിയത്. മെഡിക്കൽ വിസകളാകെട്ട ഇൗ വർഷം ആഗസ്റ്റ് വരെ 11450 എണ്ണവും കഴിഞ്ഞ വർഷം 24575 എണ്ണവും അനുവദിച്ചു.

Similar Posts