Oman
ഉൾപ്രദേശങ്ങളടക്കം എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം
Oman

ഉൾപ്രദേശങ്ങളടക്കം എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രാലയം

Web Desk
|
24 Oct 2018 1:57 AM GMT

ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത അൽ മഹ്റൂഖി ആണ് ഇക്കാര്യം അറിയിച്ചത്.

ഒമാന്റെ ഉൾപ്രദേശങ്ങളടക്കം എല്ലാ ഭാഗങ്ങളിലേക്കും ടൂറിസം പദ്ധതികൾ വ്യാപിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്ന് ടൂറിസം മന്ത്രാലയം. എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ ഫ്യൂച്ചർ വിഷൻ 2040ൽ ഉൾപ്പെടുത്തിയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ടൂറിസം മന്ത്രാലയം അണ്ടർ സെക്രട്ടറി മൈത അൽ മഹ്റൂഖി ആണ് ഇക്കാര്യം അറിയിച്ചത്.

മസ്കത്ത്, മുസന്ദം, ദാഖിലിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളാണ് ടൂറിസം പദ്ധതികളുടെ വികസനത്തിന് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്ന ഗവർണറേറ്റുകൾ. മസ്കത്തിന് പുറമെ മറ്റ് ഭാഗങ്ങളിൽ വികസനവും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും തൊഴിൽ ലഭ്യത ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് അൽ മഹ്റൂഖിയ പറഞ്ഞു.

മുസന്ദം മേഖലയെ കടലോര വിനോദ സഞ്ചാര കേന്ദ്രമായി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. കോട്ടകളും കൊട്ടാരങ്ങളും പരമ്പരാഗത ഗ്രാമങ്ങളുമുള്ള ദാഖിലിയ ഗവർണറേറ്റിനെ പൈതൃക, പ്രകൃതിദത്ത കാഴ്ചകളുടെയും സാഹസിക വിനോദ സഞ്ചാരത്തിെൻറയും കേന്ദ്രമാക്കി മാറ്റും.

കലാ, പൈതൃകം, സാംസ്കാരികം, പരമ്പരാഗത വാസ്തുശൈലി എന്നീ മേഖലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന ലക്ഷ്യസ്ഥാനമായിട്ടാകും മസ്കത്തിനെ മാറ്റുക. ദോഫാർ ഗവർണറേറ്റിനെ പ്രത്യേക ടൂറിസം സോണായി മാറ്റിയെടുക്കുന്നതും ആലോചനയിലുണ്ടെന്ന് അണ്ടർ സെക്രട്ടറി കൂട്ടിച്ചേർത്തു

Related Tags :
Similar Posts