റുമാനിയന്‍ പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം തുടരുന്നു; പരസ്പര ബന്ധം മെച്ചപ്പെടുത്താന്‍ ധാരണയായി
|വിസ ഒഴിവാക്കൽ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതു പ്രകാരം നയതന്ത്ര, ഒൗദ്യോഗിക പാസ്പോർട്ട് ഉള്ളവർക്ക് ഇരു രാഷ്ട്രങ്ങളിലും പ്രവേശിക്കാൻ വിസ ആവശ്യമായി വരില്ല.
ഒമാനും റുമാനിയയും തമ്മിലുള്ള സഹകരണം വിപുലമാക്കാന്‍ ഇരു രാജ്യങ്ങളുടെയും തലവന്മാരുടെ തീരുമാനം. റുമാനിയൻ പ്രധാനമന്ത്രി വിയോരിക്ക ഡാൻസിലയുടെ ഒമാൻ സന്ദര്‍ശനത്തിലാണ് തീരുമാനം.
വിസ ഒഴിവാക്കൽ കരാറിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇതു പ്രകാരം നയതന്ത്ര, ഒൗദ്യോഗിക പാസ്പോർട്ട് ഉള്ളവർക്ക് ഇരു രാഷ്ട്രങ്ങളിലും പ്രവേശിക്കാൻ വിസ ആവശ്യമായി വരില്ല. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ സയ്യിദ് ബദർ ബിൻ ഹമൂദ് അൽ ബുസൈദിയും റുമാനിയൻ വിദേശകാര്യ മന്ത്രിയുമാണ് വിസ ഒഴിവാക്കൽ കരാറിൽ ഒപ്പുെവച്ചു.
തിങ്കളാഴ്ച റുമാനിയൻ എംബസിയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി വിയോരിക്ക ഡാൻസില ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദുമായി റുമാനിയൻ പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയിരുന്നു. ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം ഇരുവരും ചർച്ച ചെയ്തു.
സാമ്പത്തിക, വാണിജ്യ, കാർഷിക, ശാസ്ത്രീയ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്ക് ഒപ്പം ഇക്കണോമിക്, ഫ്രീസോണുകളിലെ ലഭ്യമായ ബിസിനസ് സാഹചര്യങ്ങളും സംയുക്ത സംരംഭങ്ങൾ ആരംഭിക്കുന്നതിെൻറ സാധ്യതകളും ചർച്ച ചെയ്തു.