Oman
വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് ഒമാന്‍ വിലക്കേര്‍പ്പെടുത്തി
Oman

വിദേശികള്‍ക്ക് ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് ഒമാന്‍ വിലക്കേര്‍പ്പെടുത്തി

Web Desk
|
20 Nov 2018 9:42 PM GMT

സുരക്ഷാ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, മറ്റു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള പ്രദേശങ്ങള്‍ വിദേശികൾക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ പെടും.

സ്വദേശികൾ അല്ലാത്തവർക്ക് ഒമാനിൽ ഭൂമിയോ കെട്ടിടമോ വാങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തി രാജകീയ ഉത്തരവ്. ഇത് പ്രകാരം വിദേശികൾക്ക് ചില പ്രദേശങ്ങളിൽ ഭൂമി സ്വന്തമാക്കാൻ അനുമതിയില്ല.

വിദേശികൾ ഭൂമിയോ വസ്തുക്കളോ കൃഷി ആവശ്യത്തിന് ഉപയോഗിക്കരുതെന്നും രാജകീയ ഉത്തരവിൽ പറയുന്നു. ഉത്തരവിന്റെ അനുബന്ധ നിയമങ്ങൾ ഭവന നിർമാണ വകുപ്പ് മന്ത്രി വൈകാതെ പുറത്തിറക്കും. കൊട്ടാരങ്ങൾ, സുരക്ഷാ ഏജൻസികളുടെയോ സേനയുടെയോ സംവിധാനങ്ങൾ, പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങൾ തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങൾക്ക് സമീപമുള്ള മലകളും ദ്വീപുകളും വിദേശികൾക്ക് ഉടമസ്ഥതാവകാശം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ പെടും.

ബന്ധപ്പെട്ട അധികൃതർക്ക് സ്ഥലത്തിന്റെ പ്രധാന്യം നിശ്ചയിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഒമാന്റെ എല്ലാ ഗവർണറേറ്റുകളിലും കൃഷിഭൂമി സ്വന്തമാക്കുന്നതിനുള്ള നിരോധം ബാധകമാണ്. ഒമാനി പൗരത്വം നഷ്ടപ്പെടുന്നവർ ഭൂമി തിരിച്ചേൽപ്പിക്കുന്നത് സംബന്ധിച്ച വിവിധ വ്യവസ്ഥകളും ഉത്തരവിലുണ്ട്. നിയമ ലംഘകർക്ക് തടവ്, പിഴ ശിക്ഷകൾ നൽകാൻ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നുണ്ട്.

Similar Posts