ഒമാനിൽ കുട്ടികളുടെ കൂടെവരുന്ന രക്ഷിതാവിന് ഇൻസ്റ്റിറ്റ്യൂഷനൽ ക്വറൻൈൻറനിൽ ഇളവ്:
|പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാവിന് ആണ് ഇളവ് ലഭിക്കുക:
ഒമാനിൽ കുട്ടികളുമായി വരുന്ന പ്രവാസി രക്ഷിതാക്കൾക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വറൻൈൻറൻ ഇളവ്. കര,വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന മുഴുവൻ പ്രവാസി രക്ഷിതാക്കൾക്കും ഇൗ ആനുകൂല്യം ലഭിക്കുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ കൂടെയുള്ള രക്ഷിതാക്കൾക്ക് മാത്രമാണ് ഇൗ ഇളവ് ലഭിക്കുക. കുട്ടികളുടെ കൂടെ മാതാവാണ് വരുന്നതെകിൽ മാതാവിനും പിതാവാണെങ്കിൽ പിതാവിനുമാണ് ഇളവ് ലഭിക്കുക. പതിനെേട്ടാ അതിൽ കുറഞ്ഞതോ പ്രായത്തിലുള്ള കുട്ടികൾ ഒറ്റക്ക് ആണെങ്കിലും ഇളവ് ലഭിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇളവ് അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ യാത്രക്കാർ മറ്റു രോഗപ്രതിരോധ നിർദേശങ്ങളെല്ലാം പാലിക്കണം. തറസ്സുദ് ആപ്പിൽ രജിസ്റ്റർ ചെയ്യുക, ഇലക്ട്രോണിക് ബെയ്സ്ലെറ്റ് ധരിക്കുക, വീട്ടിൽ ക്വാറൻൈൻറനിൽ കഴിയുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. വിദേശത്ത് നിന്ന് വരുന്ന ഒമാനി പൗരന്മാർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻൈൻറനിൽ നേരത്തെ തന്നെ ഇളവുണ്ട്.