യോഗ അംബാസിഡേഴ്സ് ടൂർ കൊച്ചിയിൽ സമാപിച്ചു
|അന്തർ ദേശീയ യോഗാ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിശാല യോഗ പരിപാടിയായിരുന്നു സമാപനം.
യോഗ അംബാസിഡേഴ്സ് ടൂർ കൊച്ചിയിൽ സമാപിച്ചു.ഈ മാസം 14 ന് തിരുവനന്തപുരത്തു നിന്നുമാണ് സംഘം യാത്ര തുടങ്ങിയത്.അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ, കാനഡ, പോളണ്ട്, ഫിൻലൻഡ തുടങ്ങി വിദേശ രാജ്യങ്ങളുടെ പ്രധിനിധികൾ അംബാസിഡേഴ്സ് ടൂർ സംഘത്തിലുണ്ട്. പലരും വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നവരും പരിശീലകരുമാണ്.
അന്തർ ദേശീയ യോഗാ ദിനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിശാല യോഗ പരിപാടിയായിരുന്നു സമാപനം. 23 രാജ്യങ്ങളിൽ നിന്നുള്ള 53 യോഗാ പരിശീലകരാണ് ഇതിൽ പങ്കെടുത്തത്.
ചലച്ചിത്ര താരങ്ങൾ അടക്കമുള്ളവർ വിശാലയോഗയിൽ പങ്കെടുത്തു.തിരുവനന്തപുരം, കന്യാകുമാരി, ആലപ്പുഴ, തേക്കടി തുടങ്ങി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് യോഗ അംബാസിഡേഴ്സ് ടൂർ കൊച്ചിയിൽ സമാപിച്ചത്. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടുറിസം, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ആദ്യ യോഗ അമ്പാസിഡേഴ്സ് ടൂർ സംഘടിപ്പിച്ചത്.