പശുഫാമില്‍ നിന്നുള്ള മാലിന്യമൊഴുക്കി ജലാശയം മലിനീകരിക്കുന്നതായി പരാതി
|സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും ഫാം പ്രവര്‍ത്തനം തുടരുകയാണെന്ന് നാട്ടുകാരുടെ ആരോപണം.
പശുഫാമില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംസ്കരിക്കാതെ നേരിട്ട് തോട്ടിലേക്കൊഴുക്കി ജലാശയം മലിനീകരിക്കുന്നതായി നാട്ടുകാരുടെ പരാതി. പരാതിയെത്തുടര്‍ന്ന് ചെങ്ങന്നൂര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പശു ഫാമിന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്കി. മെമ്മോ ലഭിച്ചിട്ടും ഫാം പ്രവര്‍ത്തനം തുടരുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ചെറിയനാട് പഞ്ചായത്തിലെ നാലാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഫാമില്‍ നിന്ന് ചാണകവും മൂത്രവുമടക്കമുള്ള മാലിന്യങ്ങളെല്ലാം നേരിട്ട് തൊട്ടടുത്തുള്ള പുത്തരിത്തോട്ടിലേക്ക് ഒഴുക്കുകയാണ്.
മുപ്പതിലേറെ കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് ഫാം പ്രവര്‍ത്തിക്കുന്നത്. പരാതിയെത്തുടര്‍ന്ന് ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മാലിന്യ സംസ്കരണ സംവിധാനങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാം പൂട്ടുന്നതുവരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമീപവാസികള്‍ പറയുന്നു.