Politics
66 വയസ്സാകുന്നതിൽ എന്തോ പ്രത്യേകത ഉണ്ടാകണം!- അമിത് ഷായുടെ ജന്മദിന ആശംസയെക്കുറിച്ച് ശശി തരൂർ
Politics

''66 വയസ്സാകുന്നതിൽ എന്തോ പ്രത്യേകത ഉണ്ടാകണം!''- അമിത് ഷായുടെ ജന്മദിന ആശംസയെക്കുറിച്ച് ശശി തരൂർ

Web Desk
|
9 March 2022 2:53 PM GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശശി തരൂരിന് പ്രത്യേക ജന്മദിന ആശംസ അറിയിച്ചിട്ടുണ്ട്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജന്മദിന ആശംസ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ശശി തരൂർ എം.പി. ഫോൺ വിളിച്ചാണ് അമിത് ഷാ ശശി തരൂരിന് ആശംസ അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പിറന്നാൾദിനത്തിൽ ആശംസകൾ അറിയിക്കാൻ ഫോൺ വിളിച്ചത് ആശ്ചര്യപ്പെടുത്തുക മാത്രമല്ല എന്റെ മനസ്സിനെ സ്പർശിക്കുകകൂടി ചെയ്‌തെന്ന് തരൂർ ഫേസ്ബുക്കിൽ കുറിച്ചു. 66 വയസ്സാകുന്നതിൽ എന്തോ പ്രത്യേകത ഉണ്ടാകണം! അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് വളരെയധികം നന്ദിയെന്നും തരൂർ കുറിച്ചു.

ജന്മദിനാശംസ നേർന്നുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശവും തരൂർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗിക ലെറ്റർപാഡിലായിരുന്നു മോദിയുടെ ആശംസ. ''ഭൂതകാലത്തിന്റെ ഓർമകൾ അയവിറക്കാനുള്ള പ്രത്യേക അവസരമാണ് ജന്മദിനം. അതേസമയം, കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ കൂടുതൽ ഊർജത്തോടെ പൂർത്തീകരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന ദിവസം കൂടിയാണിത്. പുതിയ സമർപ്പണബോധത്തോടെ വരുംവർഷങ്ങളിൽ ജനങ്ങളുടെ ക്ഷേമത്തിനായി പരിശ്രമം തുടരാൻ സാധിക്കട്ടെ''- ആശംസാകുറിപ്പിൽ മോദി പറഞ്ഞു.

Summary: ''Must be something special about turning 66'', Says Shashi Tharoor after Amit Shah greets him on birthday

Similar Posts