ചന്ദ്രനെ തൊടാൻ 'റാശിദ് റോവർ'; ഭ്രമണ പഥത്തിലേക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി
|അടുത്ത മാസം അവസാനം പേടകം ചന്ദ്രനിൽ എത്തും
അറബ്ലോകത്തെ ആദ്യ ചന്ദ്രദൗത്യ പേടകമായ യു.എ.ഇയുടെ 'റാശിദ്' റോവർ ചന്ദ്രന്‍റെ ഭ്രമണപഥ ത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. പേടകത്തെ വഹിക്കുന്ന ജാപ്പനീസ് ലൂണാർ ലാൻഡർ ഹകുട്ടോ-ആർ ഉടമകളായ ഐസ്പേസ് കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ അടുത്ത മാസം അവസാനത്തിൽ 'റാശിദ്' ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ.
ചന്ദ്രനിലേക്കുള്ള പാതയിൽ ലാൻഡർ നിലവിൽ സ്ഥിരതയിലാണ്. ചന്ദ്ര ഗുരുത്വാകർഷണ മേഖലയിലേക്ക് പ്രവേശിക്കുകയും ചന്ദ്രനെ ഭ്രമണം ചെയ്യാനുമുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതായും -കമ്പനി അറിയിച്ചു.
'റാശിദ്' കഴിഞ്ഞ ഡിസംബർ 11നാണ് യു.എസിലെ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ജപ്പാനീസ് ലാൻഡറിൽ പറന്നുയർന്നത്. മുഹമ്മദ്ബിൻ റാശിദ്സ്പേസ്സെന്ററിലെ എൻജിനീയർമാർ നിർമിച്ചതാണ്പേടകം. നേരത്തെപേടകത്തിൽ നിന്ന്ആദ്യ സന്ദേശം പുറത്തുവന്നിരുന്നു. ദുബൈ മുൻ ഭരണാധികാരി ശൈഖ്റാശിദ്ബിൻ സഈദ്ആൽ മക്തൂമിന്റെ പേരാണ്പേടകത്തിന്നൽകിയിരിക്കുന്നത്.
ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്‍റെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും പിന്നാലെ ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കി ദൗത്യം പൂർത്തിയാക്കുന്ന നാലാമാത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും.