വലിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി ഖത്തര്‍
|പെരുന്നാളിന് മുന്നോടിയായി മസ്ജിദുകളും ഈദ്ഗാഹുകളും ശുചീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്
വലിയ പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികളാണ് ഇത്തവണ ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ‘കത്താറ കള്‍ച്ചറല്‍ വില്ലേജി’ല്‍ പ്രത്യേക കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഖത്തര്‍ ദേശീയ ഗാനവും ദേശഭക്തി ഗാനങ്ങളും ഉള്‍പ്പെടുത്തി പൊലീസ് ബാന്‍ഡ് സംഘം ‘കത്താറ’ ബീച്ചിലും ആംഫി തിയ്യറ്ററിലുമായി അവതരിപ്പിക്കുന്ന സംഗീത പരിപാടികളാണിതില് മുഖ്യം.
ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗവും രംഗത്തുണ്ട്. വന്‍തോതില്‍ ജനങ്ങളെത്താന്‍ സാധ്യതയുള്ള പാര്‍ക്കുകളും ബീച്ചുകളും മാലിന്യമുക്തമായി സൂക്ഷിക്കും. ഏറ്റവുമധികം ആളുകളെത്തുന്ന കോര്‍ണിഷും സമീപത്തെ അല്‍ബിദ പാര്‍ക്കു 24 മണിക്കൂറു വത്തിയാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. എട്ട് നഗരസഭാ പരിധികളില്‍ നിന്നുള്ള മാലിന്യനീക്കവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പൊതുശുചിത്വ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പ്ത്യേക സ്ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്.
വൈകീട്ട് 8.15 മുതല്‍ 10 വരെയാണ് കലാസാംസ്കാരിക പരിപാടികള്‍ നടക്കുന്നത്. വര്‍ണാഭമായ കരിമരുന്ന് പ്രയോഗത്തോടെയാണ് ആഘോഷങ്ങള്‍ക്ക് സമാപനമാകും