Qatar
ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി ഖത്തര്‍
Qatar

ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് ശക്തമാക്കി ഖത്തര്‍

Web Desk
|
26 Aug 2018 2:59 AM GMT

പ്രശ്നത്തില്‍ രാജ്യാന്തര സമൂഹം പുലര്‍ത്തുന്ന കുറ്റകരമായ മൗനം ഗാസാ മുനമ്പില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി

ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ അതിക്രമം അവസാനിപ്പിക്കാന്‍ രാജ്യാന്തര സമൂഹം മുന്‍കയ്യെടുക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇസ്രയേലിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ളത്.

ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങളില്‍ ലോക രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിശബ്ദത ഗാസാ മുനന്പില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കാരണമാകും. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഗാസയിലെ അന്യായ ഉപരോധം അവസാനിപ്പിക്കുകയും വേണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

ഫലസ്തീനിന്റെ ചരിത്രപരമായ അവകാശത്തിന് വേണ്ടി ഖത്തര്‍ എല്ലായ്പ്പോഴും നിലകൊള്ളും. ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്‍െത് ഉറച്ച നിലപാടാണ്. അത് യുഎന്‍ പ്രമേയങ്ങളിലൂടെ അംഗീകരിക്കപ്പെട്ടതുമാണ്. ഫലസ്തീന്‍ ജനത അനുഭവിക്കുന്ന അനീതി ഇല്ലാതാക്കുകയാണ് പ്രഥമ ലക്ഷ്യം. ഇതിന് വേണ്ടി രാജ്യാന്തര തലത്തിലുള്ള ഇടപെടലുകള്‍ ഇനിയും തുടരും. ഗസയുടെ പുനര്‍നിര്‍മ്മാണത്തില്‍ ഖത്തറിന്‍റെ സജീവമായ പങ്കാളിത്തമുണ്ടാകും. ഖത്തര്‍ ദേശീയ സമിതി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഫലസ്തീന്‍ വിഷയത്തില്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ച് ഖത്തര്‍ രംഗത്ത് വരുന്നത്.

Similar Posts