Qatar
ഹാന്‍ഡ്ബോള്‍ കിരീടം ഖത്തറിന് തന്നെ
Qatar

ഹാന്‍ഡ്ബോള്‍ കിരീടം ഖത്തറിന് തന്നെ

Web Desk
|
2 Sep 2018 1:47 AM GMT

നേട്ടം ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് സമര്‍പ്പിക്കുന്നതായി ഖത്തര്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍

ഏഷ്യന്‍ ഗെയിംസ് ഹാന്‍ഡ്ബോളിൽ ബഹ്റൈനെ തോല്‍പ്പിച്ച് ഖത്തര്‍ സ്വര്‍ണം സ്വന്തമാക്കി. ആവേശപ്പോരാട്ടത്തില്‍ ബഹ്റൈനെ 27 നെതിരെ 32 ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഖത്തര്‍ ഹാന്‍ഡ്ബോളിൽ സ്വര്‍ണം സ്വന്തമാക്കിയത്.

എക്സ്ട്രാ ടൈമിലായിരുന്നു ഖത്തറിന്‍റെ വിജയം. ഏഴ് ഗോള്‍ നേടിയ അനീസ് സുവോവിയാണ് ഖത്തറിന്‍റെ വിജയശില്‍പ്പി. ഫ്രാങ്കിസ് മാര്‍സോ, ആറും ബെര്‍ട്രാന്‍ഡ് റോണി അഞ്ചും ഗോള്‍ നേടി.

ഏഷ്യന്‍ ഗെയിംസ് ഹാന്‍ഡ്ബോളില്‍ ഖത്തറിന്‍റെ ആറാം സ്വര്‍ണ നേട്ടമാണിത്. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യാഡിലും ഖത്തര്‍ തന്നെയാിരുന്നു ഹാന്‍ഡ്ബോളിലെ സ്വര്‍ണ നേട്ടക്കാര്‍. അഭിമാനനേട്ടം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിക്ക് സമര്‍പ്പിക്കുന്നതായി ഖത്തര്‍ ഹാന്‍ഡ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഹമ്മദ് അല്‍ഷാബി പറഞ്ഞു. രാജ്യത്തിന്‍റെ ഭരണനേതൃത്വം ഹാന്‍ഡ്ബോളിന് നല്‍കുന്ന പിന്തുണയുടെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് പരിശീലകന്‍ വലേറോ റിവേറയ്ക്ക് കീഴില്‍ ഉജ്ജ്വല പ്രകടനമാണ് കഴിഞ്ഞ നാല് വര്‍ഷമായി ഖത്തര്‍ കാഴ്ച്ചവെക്കുന്നത്. ദോഹയില്‍ വെച്ച് നടന്ന ലോക ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പിലും ഖത്തര്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ മൂന്ന് ഏഷ്യന്‍ ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പിലും ഖത്തര്‍ തന്നെയായിരുന്നു വിജയികള്‍. മൂന്ന് തവണയും ബഹ്റൈനെയാണ് ഖത്തര്‍ തോല്‍പ്പിച്ചതും.

Similar Posts