Qatar
ഖത്തര്‍ -ജര്‍മന്‍ വ്യാപാര നിക്ഷേപ ഫോറം  ഉദ്ഘാടനം ഇന്ന്
Qatar

ഖത്തര്‍ -ജര്‍മന്‍ വ്യാപാര നിക്ഷേപ ഫോറം ഉദ്ഘാടനം ഇന്ന്

Web Desk
|
6 Sep 2018 6:59 PM GMT

ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ജര്‍മന്‍ ചാന്‍സലര്‍ അഞ്ചെലാ മെര്‍ക്കിളും പങ്കെടുക്കും 

ഖത്തര്‍ -ജര്‍മന്‍ വ്യാപാര-നിക്ഷേപ ഫോറം ഇന്ന് തുടക്കമാവുന്നു. ബര്‍ലിനില്‍ നടക്കുന്ന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ജര്‍മന്‍ ചാന്‍സലര്‍ അഞ്ചെലാ മെര്‍ക്കിളും ചേര്‍ന്ന് ഫോറം.

ഇരു രാജ്യങ്ങക്കിടയിലെ സാമ്പത്തികം, നിക്ഷേപം, വ്യാപാരം തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുകയാണ് ഖത്തര്‍ ജര്‍മ്മന്‍ വ്യാപാര ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്. ഖത്തറിലെയും ജര്‍മനിയിലെയും ഉന്നതര്‍, വ്യാപാര വ്യവസായ പ്രമുഖര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കും. 25 ബില്യന്‍ യൂറോയാണ് ഖത്തര്‍ ജര്‍മനിയില്‍ നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമായും ഓട്ടോമൊബൈല്‍, ടെക്നോളജി, ബാങ്കിംഗ് തുടങ്ങിയ മേഖലയിലാണ് ഇത്രയും നിക്ഷേപം ഇറക്കുക. ഖത്തര്‍ ജര്‍മനിയുടെ മധ്യേഷ്യയിലെ ഏറ്റവും പ്രബല വ്യാപാര ബന്ധമുള്ള രാജ്യമായി മാറിയതായി ജര്‍മന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ മുന്നൂറില്‍ പരം കമ്പനികളാണ് ജര്‍മനികളുടെതായി ഖത്തറിലുളളത്. ഫോറം തുടങ്ങുന്നതോടെ ഇത് വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോറം ഉദ്ഘാടനം ഉള്‍പ്പെടെയുള്ള അജണ്ടകളുമായി കഴിഞ്ഞ ദിവസമാണ് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ത്താനി ജര്‍മ്മനിയിലെത്തിയത്.

Similar Posts