റഷ്യയില്‍ നിന്നും ഖത്തറിലേക്ക് ഇനി 50 മാസങ്ങള്‍ മാത്രം ദൂരം
|മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഖത്തറിന്‍റെ ലക്ഷ്യം
ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് ഇനി 50 മാസത്തെ കാത്തിരിപ്പ്. 2022 നവംബര്‍ 22 നാണ് ലോകകപ്പിന് പന്തുരുളുക. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ഖത്തറിന്‍റെ ലക്ഷ്യം. സ്റ്റേഡിയം നിര്‍മ്മാണം ഉള്‍പ്പെടെയുള്ള തയ്യാറെടുപ്പുകളുടെ പുരോഗതി കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ വിലയിരുത്തിയിരുന്നു.
കാല്‍പ്പന്ത് കളിപ്രേമികള്‍ക്ക് റഷ്യയില്‍ നിന്നും ഖത്തറിലെത്താന്‍ ഇനി വേണ്ടത് അന്‍പത് മാസക്കാലത്തെ യാത്രമാത്രം. കാത്തിരിപ്പിന്‍റെ കണക്ക് വര്‍ഷങ്ങളില്‍ നിന്നും മാറി മാസങ്ങളിലെടുക്കുകയാണെങ്കില്‍ ഖത്തര്‍ ലോകകപ്പിന് പന്തുരുളാന്‍ ഇനി അന്‍പത് മാസമേയുള്ളൂ. 2022 നവംബര്‍ 22 നാണ് ഖത്തറിന്‍റെയും അറബ് ലോകത്തിന്‍റെയും മഹാ സ്വപ്നം പൂവണിയുക.
കാല്‍പ്പന്ത് കളിയുടെ വിശ്വമഹാമേളത്തിന്‍റെ അറേബ്യന്‍ ചേരുവകളെന്തൊക്കെയായിരിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. മൂന്ന് വര്‍ഷം മുന്നെ തന്നെ ലോകകപ്പിന്‍റെ ഒരുക്കങ്ങല്‍ പൂര്‍ത്തിയാക്കുകയാണ് ഖത്തറിന്‍റെ ലക്ഷ്യം. അവസാനത്തെ ഒരു വര്‍ഷം എല്ലാമൊന്ന് ഉറപ്പു വരുത്താന്‍ മാത്രമാണ്
എട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണപ്രവൃത്തികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഖലീഫ സ്റ്റേഡിയം ഇതിനകം തുറന്നുകൊടുത്തു. അല്‍ വക്റ, അല്‍ഖോര്‍, അല്‍ ബെയ്ത്ത് സ്റ്റേഡിയങ്ങല്‍ ഈ വര്‍ഷം പണി പൂര്‍ത്തിയാക്കും. ഉദ്ഘാടനവും ഫൈനല്‍ മത്സരവും നടക്കുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
റഷ്യയില്‍ സ്റ്റേഡിയങ്ങള്‍ക്കിടയിലെ ദൂരം കാണികളെ വലച്ചിരുന്നുവെങ്കില്‍ ഖത്തറില്‍ ആ ബുദ്ധിമുട്ടുണ്ടാകില്ല. വെറും 35 കിലോമീറ്ററിനുള്ളില്‍ എല്ലാ സ്റ്റേഡിയങ്ങളുമുണ്ടാകും. ലോകകപ്പിന്‍റെ സംഘാടനം കൂടി മുന്നില്‍ കണ്ടുകൊണ്ട് നിര്‍മ്മിക്കുന്ന മെട്രോയുടെ നിര്‍മ്മാണവും ദ്രുതഗതിയിലാണ് പുരോഗമിക്കുന്ന്ത്. ലോകകപ്പ് സ്റ്റേഡിയങ്ങളെയെല്ലം ബന്ധിപ്പിച്ചുകൊണ്ടാണ് മെട്രോയുടെ നിര്‍മ്മാണം.
ലോകകപ്പിന്‍റെ പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി ആഴ്ച്ചകള്‍ക്ക് മുന്നെ ലോകകപ്പ് നടത്തിപ്പിനായുള്ള വോളണ്ടിയര്‍മാരെ ക്ഷണിച്ചുകൊണ്ട് പരസ്യമിറക്കിയിരുന്നു. ഇതുവരെ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
ഇത് ഖത്തറിന്‍റെതേ് മാത്രമല്ല അറബ് ലോകത്തിന്‍റെ മുഴുവന്‍ ആഘോഷമാണെന്ന് നേരത്തെ തന്നെ ഖത്തര്‍ അമീര്‍ വ്യക്തമാക്കിയതാണ്. അതിനാല്‍ തെന്നെ ഖത്തര്‍ ലോകകപ്പിനെ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ അത്യാവേശപൂര്‍വമാണ് കാത്തിരിക്കുന്നത്