കയറ്റുമതിയില്‍ മികച്ച നേട്ടം കെെവരിച്ച് ഖത്തര്‍
|ഖത്തറിന്റെ വ്യാപാര മിച്ചത്തില്‍ 40 ശതമാനത്തിന്‍റെ വര്‍ധനയാണ് ഓഗസ്റ്റ് മാസം കാണിച്ചിരിക്കുന്നത്. ഇറക്കുമതിയെക്കാളും വലിയ വളര്‍ച്ചയാണ് ഖത്തര്‍ കയറ്റുമതി രംഗത്ത് കൈവരിച്ചത്.
കയറ്റുമതിയില്‍ മികച്ച നേട്ടം കെെവരിച്ച് ഖത്തര്‍ സാമ്പത്തിക കുതിപ്പ് തുടരുന്നു. ഓഗസ്റ്റ് മാസം ഖത്തറില്‍ നിന്നുള്ള കയറ്റുമതിയില്‍ ഇന്ത്യയാണ് ഒന്നാമത്. 439 കോടി റിയാലിന്‍റെ കയറ്റുമതിയാണ് ഓഗസ്റ്റ് മാസത്തില്‍ ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് ഉണ്ടായത്. അതേസമയം ഖത്തറിലേക്കുള്ള ഇറക്കുമതിയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
പ്രകൃതിവാതകവും പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ് പ്രധാനമായും ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ദക്ഷിണകൊറിയയാണ് ഈ കണക്കില്‍ രണ്ടാമത്. ജപ്പാന്‍ ചൈന സിംഗപ്പൂര്‍ എന്ന രാജ്യങ്ങള്‍ തൊട്ടടുത്തുണ്ട്.
മൊത്തത്തില്‍ 2641 കോടി റിയാലിന്‍റെ കയറ്റുമതിയാണ് ഓഗസ്റ്റ് മാസം ഖത്തറില്‍ നിന്നുണ്ടായത്. അതെസമയം ഖത്തറിലേക്കുള്ള ഇറക്കുമതിയില്‍ ഓഗസ്റ്റ് മാസം ഇന്ത്യ മൂന്നാം സ്ഥാനത്താണ്. 56 ലക്ഷം റിയാലിന്‍റെ കയറ്റുമതിയാണ് ഇന്ത്യ ഖത്തറിലേക്ക് നടത്തിയത്. ഖത്തറിന്‍റെ മൊത്തം കയറ്റുമതിയുടെ 16.6 ശതമാനമാണിത്. അസംസ്കൃത എഥിലിനും, ചെമ്പ് ഉല്‍പ്പന്നങ്ങളുമാണ് കാര്യമായും ഇന്ത്യ ഖത്തറിലേക്ക് കയറ്റിയയക്കുന്നത്.
അമേരിക്കയാണ് ഖത്തറിലേക്കുള്ള കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്ത് ചൈനയും. ഖത്തറിന്റെ വ്യാപാര മിച്ചത്തില്‍ 40 ശതമാനത്തിന്‍റെ വര്‍ധനയാണ് ഓഗസ്റ്റ് മാസം കാണിച്ചിരിക്കുന്നത്. ഇറക്കുമതിയെക്കാളും വലിയ വളര്‍ച്ചയാണ് ഖത്തര്‍ കയറ്റുമതി രംഗത്ത് കൈവരിച്ചത്.