വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്കുന്നു
|വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി ഖത്തര്‍ 300 കോടി ഡോളറിന്റെ പ്രത്യേക ഫണ്ടിന് രൂപം നല്കുന്നു. ദോഹയില്‍ പുതുതായി ആരംഭിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലേക്കാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
ഖത്തര്‍ പെട്രോളിയം ഖത്തര്‍ എയര്‍വേയ്സ്, എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഫ്രീസോണുകളിലെത്തുന്ന കമ്പനികള്‍ക്ക് ലഭ്യമാകും. ഖത്തര്‍ ഫ്രീസോണ്‍സ് അതോറിറ്റി ചെയര്മാന് കൂടിയായ മന്തരി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സെയ്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി 300 കോടി ഡോളറിന്റെ ഫണ്ടിന് രൂപം നല്കാന് തീരുമാനമായതായി മന്ത്രി വ്യക്തമാക്കി. ലോജിസ്റ്റിക്സ്, കെമിക്കല്‍സ്, പ്ലാസ്റ്റിക്സ്, എന്നിവ മുന്‍നിര്‍ത്തിയുള്ള വ്യവസായങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക.
പ്രത്യേക സാമ്പത്തിക മേഖലയില്‍ നിക്ഷേപകര്‍ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് ഈ ഫണ്ട് വിനിയോഗിക്കുക. 300 കോടി ഡോളര്‍ ഫണ്ട് ഒരു തുടക്കം മാത്രമാണ്.
ഫ്രീ സോണുകള്‍ വികസിപ്പിക്കുന്നതിനനുസരിച്ച് ഇത് 500 കോടി ഡോളര്‍ വരെ പോയേക്കാമെന്നും മന്ത്രി പറഞ്ഞു. ഫ്രീ സോണുകളിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാനായി ഖത്തറിലെ ലിസ്റ്റഡ് കമ്പനികളുടെ ഗ്രൂപ്പിന് രൂപം നല്‍കും. ഖത്തര്‍ പെട്രോളിയം, ഖത്തര്‍ എയര്‍വേയ്സ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരവും ഫ്രീസോണുകളിലെത്തുന്ന കമ്പനികള്‍ക്ക് ലഭ്യമാകും. ഹമദ് രാജ്യാന്താര വിമാനത്താവളത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളുടെ വികസനത്തിനായി ഇതിനകം ആയിരം കോടി ഡോളര്‍ ചെലവഴിച്ചു കവിഞ്ഞു.
അടുത്ത വര്‍ഷം അവസാനത്തോടെ മേഖലയുടെ നിര്‍മ്മാണവും മറ്റ് നിയമനടപടികളും പൂര്‍ത്തിയാകുമെന്നും അല്‍ സെയ്ദ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.