Qatar
താജുദ്ദീനെതിരായ കേസ്: പൊലീസ് വാദം നിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും
Qatar

താജുദ്ദീനെതിരായ കേസ്: പൊലീസ് വാദം നിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും

Web Desk
|
14 Oct 2018 2:56 AM GMT

താജുദ്ദീന്‍ സാമ്പത്തികമായി പ്രയാസം നേരിട്ടിരുന്നുവെന്നും അതിനാലാണ് മാല പിടിച്ചുപറിച്ചതെന്നുമുള്ള പൊലീസ് വാദം കേട്ട് അന്തിച്ചിരിക്കുകയാണ് ദോഹയിലെ അദ്ദേഹത്തിന്‍റെ ബിസിനസ് സുഹൃത്തുക്കള്‍.

ചക്കരക്കല്ലില്‍ പ്രവാസിയെ ആളുമാറി കസ്റ്റഡിയിലെടുത്ത് പീഡിപിച്ചെന്ന പരാതിയില്‍ പൊലീസ് വാദം നിഷേധിച്ച് സുഹൃത്തുക്കളും ബന്ധുക്കളും. താജുദ്ദീന്‍ സാമ്പത്തികമായി പ്രയാസം നേരിട്ടിരുന്നുവെന്നും അതിനാലാണ് മാല പിടിച്ചുപറിച്ചതെന്നുമുള്ള പൊലീസ് വാദം കേട്ട് അന്തിച്ചിരിക്കുകയാണ് ദോഹയിലെ അദ്ദേഹത്തിന്‍റെ ബിസിനസ് സുഹൃത്തുക്കള്‍.

ജീവിതത്തില്‍ വലിയ സത്യസന്ധത പുലര്‍ത്തുന്ന താജുദ്ദീന്‍ ഇങ്ങനെയൊരു കുറ്റം ചെയ്യില്ലെന്നും സുഹൃത്തുക്കള്‍ ഉറച്ചുവിശ്വസിക്കുന്നു. ചക്കരക്കല്ലില്‍ പ്രദേശവാസിയുടെ മാലപൊട്ടിച്ചുവെന്ന് പൊലീസ് ആരോപിക്കുന്ന താജുദ്ദീന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നുവെന്നും അതിനാലാണ് മാലപൊട്ടിച്ചതെന്നുമാണ് ചക്കരക്കല്ല് പൊലീസ് പറയുന്നത്.

ഇക്കാര്യത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടോയെന്നറിയാനാണ് ഞങ്ങള്‍ ദോഹയിലെ താജുദ്ദീന്‍റെ ബിസിനസ് പങ്കാളികളെയും സുഹൃത്തുക്കളെയും സമീപിച്ചു. ഇരുപത് വര്‍ഷമായി ഖത്തറിലുള്ള താജുദ്ദീന്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളോ തിരിമറികളോ നടത്തുന്ന ആളാണോയെന്നും അന്വേഷിച്ചു. ഏറെ സത്യസന്ധത പുലര്‍ത്തുന്ന താജുദ്ദീന്‍ ഇങ്ങനെയൊരു കുറ്റം ചെയ്യില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഒരേ സ്വരത്തില്‍ പറയുന്നു.

18 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന താജുദ്ദീന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആ വിവാഹത്തലേന്ന് തൊട്ടയല്‍പ്പക്കത്ത് വെച്ച് പ്രദേശവാസിയുടെ മാലപൊട്ടിച്ചുവെന്ന് പറയുന്ന പൊലീസ് ദോഹയില്‍ വന്ന് ബിസിനസ് പങ്കാളികളുടെ മൊഴി കൂടിയെടുത്താല്‍ നല്ലതാകും.

Similar Posts