Qatar
എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി
Qatar

എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി

Web Desk
|
18 Oct 2018 9:28 PM GMT

ക്ലാസിക്, സ്പോര്‍ട്സ്, മിഡ് റേയ്ഞ്ച്, ലക്ഷ്വറി വിഭാഗങ്ങളിലായി 165 ലെറെ കാര്‍ മോഡലുകളാണ് ഷോയില്‍ പ്രദര്‍ശനത്തിനുള്ളത്.

എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായി. ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ 165 ലേറെ മോഡല്‍ കാറുകളാണ് പ്രദര്‍ശനത്തിനുള്ളത്. ആദ്യ ദിനം തന്നെ പതിനാല് പുതിയ മോഡലുകള്‍ ഷോയില്‍ വെച്ച് അവതരിപ്പിച്ചു

വാഹന പ്രേമികള്‍ക്ക് പുത്തന്‍ കാഴ്ച്ചകള്‍ പകര്‍ന്നാണ് എട്ടാമത് ഖത്തര്‍ മോട്ടോര്‍ ഷോയ്ക്ക് ദോഹയില്‍ തുടക്കമായിരിക്കുന്നത്. ക്ലാസിക്, സ്പോര്‍ട്സ്, മിഡ് റേയ്ഞ്ച്, ലക്ഷ്വറി വിഭാഗങ്ങളിലായി 165 ലെറെ കാര്‍ മോഡലുകളാണ് ഷോയില്‍ പ്രദര്‍ശനത്തിനുള്ളത്.

ബിഎംഡബ്യൂ, മെഴ്സിഡസ് ബെന്‍സ്, ടൊയോട്ട, ലെക്സസ്, നിസാന്‍, ഇന്‍ഫിനിറ്റി, ഷെവര്‍ലെ, ലാന്‍ഡ് റോവര്‍ തുടങ്ങി 20 ലോകോത്തര കാര്‍ ബ്രാന്‍ഡുകളും 37 പ്രദര്‍ശകരും ഷോയില്‍ പങ്കെടുക്കുന്നു. 65ഓളം ക്ലാസിക്കല്‍ മോഡിഫൈഡ് കാറുകളാണ് പ്രദര്‍ശനത്തിനുള്ളത്. ഖത്തരിലും ഒപ്പം മേഖലയിലാദ്യമായും പതിനാല് പുതിയ മോഡലുകള്‍ ഷോയില്‍ വെച്ചവതരിപ്പിച്ചു. ബി.എം.ഡബ്യൂ. എക്സ്5, മെഴ്സിഡസ് സിഎല്‍എസ് 53 എഎംജി, മെഴ്സിഡസിന്‍റെ തന്നെ എസ് 65 മേബാക്ക് 2019 എന്നിവയാണ് പുതുതായി അവതരിപ്പിച്ച ചില കാറുകള്‍.

പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന മോട്ടോര്‍ ഷോ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഗതാഗത രംഗത്ത് പുതുമയയ്ക്കും സുരക്ഷയ്ക്കും സര്‍ക്കാര്‍ ഊന്നല്‍ നല‍്കുന്ന സമയത്താണ് മോട്ടോര്‍ ഷോ നടയ്ക്കുന്നതെ്ന് മന്ത്രി പറഞ്ഞു

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമെ ഷോയിലേക്ക് പ്രവേശനമുള്ളൂ. ഇന്ന് മുതല്‍ 20 വരെ ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ രാത്രി 10 വരെയും സമാപന ദിനമായ 21 ന് പത്ത് മുതല്‍ വൈകീട്ട 5 വരെയുമാണ് പ്രവേശംനം.

Similar Posts