ഗസയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖത്തറിന്‍റെ കൈത്താങ്ങ്
|ഗസ്സയിലെ 27000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഖത്തര്‍ ശമ്പളം നല്‍കുന്നത്. 1.5 കോടി ഡോളറാണ് ഇതിനായി ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നത്
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതത്തിലായ ഗസയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഖത്തറിന്‍റെ കൈത്താങ്ങ്. ജീവനക്കാര്‍ക്കുള്ള ശമ്പളം വിതരണം ചെയ്താണ് ഖത്തറിന്‍റെ സഹായം. ഗസ്സ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് സഹായം.
ഗസ്സയിലെ 27000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഖത്തര്‍ ശമ്പളം നല്‍കുന്നത്. 1.5 കോടി ഡോളറാണ് ഇതിനായി ഖത്തര്‍ മാറ്റിവെച്ചിരിക്കുന്നത്.
ഗസക്ക് ഖത്തര്‍ ലഭ്യമാക്കുന്ന 9 കോടി ഡോളര്‍ സഹായത്തിലുള്‍പ്പെടുന്നതാണ് ഈ പദ്ധതി. അടുത്ത ആറ് മാസം കൊണ്ടാണ് ഈ സാമ്പത്തിക സഹായ പദ്ധതി പൂര്‍ത്തിയാക്കുക. ഫണ്ട് കൈമാറുന്നതിനായി ഗസ പുനരുദ്ധാരണത്തിനായുള്ള ഖത്തര്‍ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അല്‍ ഇമാദി കഴിഞ്ഞ ദിവസം ഗസയിലെത്തിയിരുന്നു.
ഐക്യരാഷ്ടസഭയുടെ അനുമതിയോട് കൂടിയാണ് ഖത്തര്‍ ഈ പദ്ധതി നടപ്പാക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെ വെടിനിര്‍ത്തലിന് ഐക്യദാര്‍ഢ്യമെന്ന രീതിയിലും ദുരിതമനുഭവിക്കുന്ന ഗസക്കാര്‍ക്ക് സഹായമെത്തിക്കുക എന്ന രീതിയിലുമാണ് ഖത്തറിന്‍റെ സഹായം. ഇതിന് പുറമെ പലസ്തീനിലെ വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്കായും വിവിധ പദ്ധതികളാണ് ഖത്തര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്