ഖത്തറിനെതിരെ തുടരുന്ന ഉപരോധം തെറ്റായ നടപടിയെന്ന് അമേരിക്ക
|ഇറാന് മേല്‍ അമേരിക്ക ചെലുത്തുന്ന നടപടികള്‍ വിജയിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്.
ഖത്തറിനെതിരായ ഉപരോധം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വിദേശകാര്യ വക്താവ് ഹേഥര്‍ നോവര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമാണ് അമേരിക്ക ഇഷ്ടപ്പെടുന്നതെന്നും പ്രശ്ന പരിഹാരത്തിനായുള്ള അമേരിക്കയുടെ ഇടപെടല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കനുള്ള ശ്രമങ്ങള്‍ സജീവമായതായി കുവൈത്തും വ്യക്തമാക്കി.
ഖത്തറുമായി സൗദി അറേബ്യയും സഖ്യ രാഷ്ട്രങ്ങളും കഴിഞ്ഞ ഒന്നര വര്‍ഷമായി തുടരുന്ന ഉപരോധം മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് അനുഗുണമായ നടപടിയല്ലെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പറഞ്ഞു. പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹേഥര്‍ നോവര്‍ട്ട് പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യമാണ് തങ്ങളുടെ ആഗ്രഹം. ഇറാന് മേല്‍ അമേരിക്ക ചെലുത്തുന്ന നടപടികള്‍ വിജയിക്കണമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പൂര്‍ണ പിന്തുണ ആവശ്യമാണ്. മേഖലയില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ ലക്ഷ്യത്തില്‍ എത്തണമെങ്കില്‍ ഗള്‍ഫ് മേഖലയില്‍ സമാധാന അന്തരീക്ഷം നിലവില്‍ വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതിനിടെ ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കനുള്ള ശ്രമങ്ങള്‍ സജീവമായതായി കുവൈത്ത് വ്യക്തമാക്കി. എല്ലാ ഭാഗങ്ങളില്‍ നിന്നും പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് ഉള്ളതെന്ന് കുവൈത്ത് ഉന്നത വ്യത്തങ്ങള്‍ അറിയിച്ചു.