പ്രളയാനന്തര കേരളത്തിന് ഖത്തറിന്റെ സഹായം
|പ്രളയാനന്തര കേരളത്തിനായി ആരുടെയും നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെയാണ് ഖത്തറിലെ പ്രവാസികള്‍ തങ്ങളാലാവുന്നത് ചെയ്തത്.
സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനമില്ലാതെ തന്നെ ഭേദപ്പെട്ട ധനസമാഹരണമാണ് പ്രളയാനനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഖത്തറില്‍ നടന്നത്. അംബാസിഡറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഈ സമാഹരണത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ ഇതിനേക്കാളേറെ തുക വ്യക്തികളും ചെറു സംഘടനകളും സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.
പ്രളയാനന്തര കേരളത്തിനായി ആരുടെയും നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെയാണ് ഖത്തറിലെ പ്രവാസികള്‍ തങ്ങളാലാവുന്നത് ചെയ്തത്. അംബാസിഡറുടെ മേല്‍നോട്ടത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഖത്തറില്‍ കൂട്ടായുള്ള ഒരു ധനസമാഹരണത്തിന് നേതൃത്വം നല്‍കിയത്. ലക്ഷ്യമിട്ടത് പൂര്‍ത്തീകരിക്കാനായില്ലെങ്കിലും രണ്ട് കോടിയോളം രൂപ ഇതുവഴി ശേഖരിച്ചു.
എന്നാല്‍ ഇത് കൂടാതെ തന്നെ ഖത്തറില്‍ നിന്ന് മൂന്നര കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയതായാണ് ഔദ്യോഗിക വിവരം. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുകളും പ്രവാസി സംഘടനകളും വ്യക്തികളും സ്വന്തം നിലയ്ക്ക് അയച്ചതാണ് ഈ തുക.
ഫണ്ട് സമാഹരണത്തിനായുള്ള മന്ത്രിയുടെ സന്ദര്‍ശനം തീരുമാനിച്ചിരുന്ന തിയതിക്കകം തന്നെ ഇത്രയും തുക ഖത്തറില്‍ നിന്നും സമാഹരിച്ചുകഴിഞ്ഞിരുന്നുവെന്നതും ശ്രദ്ധേയമാണ്.