കായിക രംഗത്ത് 2000 കോടി ഡോളറിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ഖത്തര്‍
|ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി 2000 കോടി ഡോളറിന്‍റെ നിക്ഷേപം രാജ്യത്തെത്തിക്കും
കായിക രംഗത്ത് 2000 കോടി ഡോളറിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി ഖത്തര്‍. ഖത്തറിനെ ലോകത്തെ പ്രധാന കായിക കേന്ദ്രമാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 സ്പോര്‍ട്സ് കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനാണ് ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 25 കമ്പനികളെങ്കിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യാനാകും.
ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി 2000 കോടി ഡോളറിന്‍റെ നിക്ഷേപം രാജ്യത്തെത്തിക്കും. ഇതിനായി വിദേശ കമ്പനികളെ സ്പോണര്‍ഷിപ്പ് നിയമങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ക്യൂ.എഫ്.സി സി.ഇ.ഒ യൂസഫ് മുഹമ്മദ് അല്‍ ജെയ്ദ പറഞ്ഞു.
കായിക രംഗത്ത് കൂടുതല്‍ വാണിജ്യവല്‍ക്കരണം സാധ്യമാക്കുന്നതിലൂടെ വന്‍ സാമ്പത്തിക വളര്‍ച്ചയാണ് ഖത്തര്‍ പ്രതീക്ഷിക്കുന്നത്. ഖത്തറിനെ ലോകത്തെ പ്രധാന രാജ്യാന്തര കായിക കേന്ദ്രമാക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ട്. ഈ വര്‍ഷത്തെ ലോക അത്ലറ്റിക്ക് മീറ്റ്, ഏഷ്യന്‍ അത്ലറ്റിക് മീറ്റ് തുടങ്ങിയവയും നടക്കുന്നത് ഖത്തറിലാണ്.